ADVERTISEMENT

റെക്കോർഡുകൾ നൊവാക്ക് ജോക്കോവിച്ചെന്ന സെർബിയക്കാരന്റെ ടെന്നീസ് കരിയറിലെ പുതിയ സംഭവമല്ല. നിലവിലെ റെക്കോർ‍ഡുകൾ തകർക്കുന്നതും, പുതിയവ എഴുതിച്ചേർക്കുന്നതും ജോക്കോയുടെ ശീലമായിരുന്നു. ടെന്നിസിൽ കൂടുതൽക്കാലം ലോക ഒന്നാം നമ്പര്‍ താരമായതു മുതൽ, ഗ്രാൻഡ്സ്‍ലാം റെക്കോർ‍ഡുകളിൽവരെ സ്വന്തം പേര് എഴുതിച്ചേർത്തുകഴിഞ്ഞു അദ്ദേഹം. 2023 ലെ ഫ്രഞ്ച് ഓപ്പൺ വിജയത്തോടെ കൂടുതൽ ഗ്രാൻ‍ഡ്സ്‍ലാമുകൾ വിജയിക്കുന്ന പുരുഷ താരമായി ജോക്കോ മാറിയിരുന്നു. 23 കിരീടങ്ങളുമായി ജോക്കോ അന്നു പിന്നിലാക്കിയത് സ്പാനിഷ് ഇതിഹാസം റാഫേൽ നദാലിനെയായിരുന്നു. ജോക്കോയുടെ ഒരു കാത്തിരിപ്പു കൂടി അവസാനിച്ചിരിക്കുന്നു. 

24–ാം ഗ്രാൻഡ് സ്‍ലാം വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്‍ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർ‍ഡിൽ ജോക്കോ ഓസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് കോർട്ടിനൊപ്പമെത്തി. യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്‌വദേവിനെ 6–3,7–6,6–3 എന്ന സ്കോറിനാണു ജോക്കോ കീഴടക്കിയത്. കരിയർ ഇനിയും ബാക്കിയുള്ള ജോക്കോവിച്ച്, മാർഗരെറ്റ് കോർട്ടിനെയും മറികടന്ന് ഗ്രാൻഡ് സ്‍ലാമുകളിൽ മുന്നേറുമെന്ന് ഉറപ്പാണ്. റോജർ ഫെ‍ഡറർ കഴിഞ്ഞ വർഷമാണു ടെന്നിസിൽനിന്നു വിരമിച്ചത്. അടുത്ത വർഷം കരിയർ അവസാനിപ്പിക്കുമെന്നാണ് റാഫേൽ നദാലിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ റെക്കോർ‍ഡുകളുടെ പട്ടികയിൽ ജോക്കോയെ ഇനിയൊരു താരം പിന്നിലാക്കാൻ തന്നെ വർഷങ്ങൾ വേണ്ടിവന്നേക്കും.

നൊവാക്ക് ജോക്കോവിച്ചും ഡാനിൽ മെദ്‌‍വെദേവും. Photo: FB@USOpen
നൊവാക്ക് ജോക്കോവിച്ചും ഡാനിൽ മെദ്‌‍വെദേവും. Photo: FB@USOpen

2023 ൽ 36 വയസ്സുകാരനായ താരത്തിന്റെ മൂന്നാം ഗ്രാൻഡ് സ്‍ലാം വിജയമാണ് യുഎസ് ഓപ്പണിലേത്. റോളണ്ട് ഗാരോസിൽ കാസ്പര്‍ റൂഡിനെയും, ഓസ്ട്രേലിയന്‍ ഓപ്പണിൽ സ്റ്റെഫാനോ സിറ്റ്സിപാസിനെയും താരം കീഴടക്കി. വിമ്പിൾഡനിൽ കാർലോസ് അൽകാരസിനു മുന്നിൽ വീണതാണ് 2023 ലെ ഗ്രാൻ‍ഡ്സ്‍ലാം തിരിച്ചടി. യുഎസ് ഓപ്പൺ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്.

ഡാനിൽ മെദ്‌‍വെദേവും നൊവാക്ക് ജോക്കോവിച്ചും മത്സരത്തിനു ശേഷം. Photo: FB@USOpen
ഡാനിൽ മെദ്‌‍വെദേവും നൊവാക്ക് ജോക്കോവിച്ചും മത്സരത്തിനു ശേഷം. Photo: FB@USOpen

ഗ്രാൻഡ്സ്‍ലാം വിജയങ്ങൾ (താരം, എണ്ണം എന്ന ക്രമത്തില്‍)

മാര്‍ഗരറ്റ് കോർട്ട്– 24

നൊവാക്ക് ജോക്കോവിച്ച്– 24

സെറീന വില്യംസ്– 23

റാഫേൽ നദാൽ– 22

സ്റ്റെഫി ഗ്രാഫ്– 22

റോജർ ഫെ‍ഡറർ– 20

യുഎസ് ഓപ്പണ്‍ ഉള്‍പ്പെടെ കരിയറിലെ 12 ഗ്രാന്‍ഡ്സ്‍ലാമുകൾ ജോക്കോവിച്ച് വിജയിച്ചത് 30 വയസ്സു പിന്നിട്ട ശേഷമാണ് എന്ന പ്രത്യേകതയുമുണ്ട്. ടെന്നിസ് ചരിത്രത്തിൽ തന്നെ 30–ാം വയസ്സിനു ശേഷം ഇത്രയേറെ വിജയങ്ങൾ നേടിയ മറ്റൊരു താരമില്ല. 

ജോക്കോവിച്ച് മത്സരത്തിനിടെ. Photo: FB@USOpen
ജോക്കോവിച്ച് മത്സരത്തിനിടെ. Photo: FB@USOpen

ജോക്കോവിച്ചിന്റെ ഗ്രാൻഡ് സ്ലാം വിജയങ്ങൾ

(ടൂർണമെന്റ്, വർഷം, എതിരാളി, സ്കോർ എന്ന ക്രമത്തിൽ)

യുഎസ് ഓപ്പണ്‍ 2023, ദാനിൽ മെദ്‍വദേവ്, 6–3,7–6,6–3

ഫ്രഞ്ച് ഓപ്പൺ 2023, കാസ്പർ റൂഡ്, 7–6(7–1), 6–3, 7–5

ഓസ്ട്രേലിയൻ ഓപ്പൺ 2023, സ്റ്റെഫാനോ സിറ്റ്സിപാസ്, 6–3, 7–6(7–4), 7–6(7–5)

വിമ്പിള്‍ഡൻ 2022, നിക്ക് കിര്‍ഗിയോസ്, 4–6, 6–3, 6–4, 7–6(7–3)

വിമ്പിൾഡൻ 2021, മാതിയോ ബെറെറ്റിനി, 6–7(4–7), 6–4, 6–4, 6–3

ഫ്രഞ്ച് ഓപ്പണ്‍ 2021, സ്റ്റെഫാനോ സിറ്റ്സിപാസ്, 6–7(6–8), 2–6, 6–3, 6–2, 6–4

ഓസ്ട്രേലിയൻ ഓപ്പൺ 2021, ദാനിൽ മെദ്‍വദേവ്, 7–5, 6–2, 6–2

ഓസ്ട്രേലിയൻ ഓപ്പൺ 2020, ഡൊമിനിക് തിം, 6–4, 4–6, 2–6, 6–3, 6–4

വിമ്പിൾഡൻ 2019, റോജർ ഫെഡറർ, 7–6(7–5), 1–6, 7–6(7–4), 4–6, 13–12(7–3)

ഓസ്ട്രേലിയൻ ഓപ്പൺ 2019, റാഫേൽ നദാൽ, 6–3, 6–2, 6–3

യുഎസ് ഓപ്പണ്‍ 2018, ജുവാന്‍ മാർട്ടിൻ ഡെൽ പോട്രോ, 6–3, 7–6(7–4), 6–3

വിമ്പിൾഡൻ 2018, കെവിൻ ആൻഡേഴ്സൻ, 6–2, 6–2, 7–6(7–3)

ഫ്രഞ്ച് ഓപ്പൺ 2016, ആന്‍ഡി മറെ, 3–6, 6–1, 6–2, 6–4

ഓസ്ട്രേലിയന്‍ ഓപ്പൺ 2016, ആൻഡി മറെ, 6–1, 7–5, 7–6(7–3)

യുഎസ് ഓപ്പൺ 2015, റോജർ ഫെഡറർ, 6–4, 5–7, 6–4, 6–4

വിമ്പിൾഡൻ 2015, റോജർ ഫെഡറർ, 7–6(7–1), 6–7(10–12), 6–4, 6–3

ഓസ്ട്രേലിയൻ ഓപ്പൺ 2015, ആൻഡി മറെ, 7–6(7–5), 6–7(4–7), 6–3, 6–0

വിമ്പിൾഡന്‍ 2014, റോജർ ഫെഡറർ, 6–7(7–9), 6–4, 7–6(7–4), 5–7, 6–4

ഓസ്ട്രേലിയന്‍ ഓപ്പൺ 2013, ആൻഡി മറെ, 6–7(2–7), 7–6(7–3), 6–3, 6–2

ഓസ്ട്രേലിയന്‍ ഓപ്പൺ 2012, റാഫേൽ നദാൽ, 5–7, 6–4, 6–2, 6–7(5–7), 7–5

യുഎസ് ഓപ്പൺ 2011, റാഫേൽ നദാൽ, 6–2, 6–4, 6–7(3–7), 6–1

വിമ്പിൾഡൻ 2011, റാഫേൽ നദാൽ, 6–4, 6–1, 1–6, 6–3

ഓസ്ട്രേലിയൻ ഓപ്പൺ 2011, ആൻ‍ഡി മറെ, 6–4, 6–2, 6–3

ഓസ്ട്രേലിയൻ ഓപ്പണ്‍ 2008, ജോ വിൽഫ്രഡ് സോങ്ക, 4–6, 6–4, 6–3, 7–6(7–2)

English Summary: Novak Djokovic completes Daniil Medvedev revenge to clinch historic 24th Grand Slam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com