ADVERTISEMENT

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സെർബിയന്‍ താരം നൊവാക്ക് ജോക്കോവിച്ചിനു കിരീടം. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വെദെവിനെയാണ് ജോക്കോ തോൽപിച്ചത്. സ്കോർ 6–3,7–6,6–3. ജോക്കോവിച്ച് യുഎസ് ഓപ്പൺ ചാംപ്യനാകുന്നത് നാലാംതവണയാണ്. ഗ്രാൻഡ്സ്‌ലാമുകളിൽ 24–ാം കിരീടം.

ഫൈനൽ പോരാട്ടത്തിലെ ആദ്യ സെറ്റ് അനായാസമാണ് സെർബിയൻ താരം സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ തിരിച്ചുവരവിനായി മെദ്‍വെദെവ് പരിശ്രമിച്ചെങ്കിലും ടൈ ബ്രേക്കറിൽ വീണു. മൂന്നാം സെറ്റും വലിയ വെല്ലുവിളികളില്ലാതെ ജയിച്ചതോടെ ചരിത്രം പിറന്നു. യുഎസ് ഓപ്പണിൽ ജോക്കോവിച്ചിന്റെ പത്താം ഫൈനലായിരുന്നു.

2021ലെ ഫൈനലിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ മെദ്‌വെദെവിനായിരുന്നു ജയം. ജോക്കോവിച്ചിന്റെ കലണ്ടർ സ്‌ലാം മോഹം തകർത്താണ് അന്നു മെദ്‌വെദെവ് ജേതാവായത്. ഇത്തവണത്തെ വിജയം അന്നത്തെ തോൽവിക്കുള്ള ജോക്കോയുടെ മധുര പ്രതികാരം കൂടിയായി.

ഈ വർഷം റോളണ്ട് ഗാരോസിൽ കാസ്പര്‍ റൂഡിനെയും, ഓസ്ട്രേലിയന്‍ ഓപ്പണിൽ സ്റ്റെഫാനോ സിറ്റ്സിപാസിനെയും ജോക്കോവിച്ച് കീഴടക്കിയിരുന്നു. വിമ്പിൾഡനിൽ കാർലോസ് അൽകാരസിനു മുന്നിൽ വീണതാണ് 2023 ലെ ഗ്രാൻ‍ഡ്സ്‍ലാം തിരിച്ചടി. യുഎസ് ഓപ്പൺ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമെന്നെ റെക്കോർ‍ഡും കിരീട നേട്ടത്തോടെ സെർബിയൻ താരത്തിന്റെ പേരിലായി.

English Summary: Novac Djokovic Win Us Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com