ഒസാക്ക റിട്ടേൺസ് ! തിരിച്ചു വരവില്‍ നവോമിക്ക് ആവേശ വിജയം
Mail This Article
×
ബ്രിസ്ബെയ്ൻ ∙ അമ്മയായതിനു ശേഷമുള്ള തിരിച്ചുവരവിൽ ആവേശജയവുമായി ജപ്പാൻ ടെന്നിസ് താരം നവോമി ഒസാക്ക. ബ്രിസ്ബെയ്ൻ ഇന്റർനാഷനൽ ചാംപ്യൻഷിപ്പിൽ ജർമൻ താരം തമാര കോർപാഷിനെ മറികടന്നാണ് ഒസാക്ക തിരിച്ചുവരവ് ഗംഭീരമാക്കിയത്. സ്കോർ: 6–3,7–6 (11–9).
2022 യുഎസ് ഓപ്പണിനു ശേഷം കോർട്ടിൽ നിന്നു വിട്ടുനിൽക്കുന്ന ഒസാക്കയുടെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്. കഴിഞ്ഞ ജൂലൈയിലാണ് ഒസാക്കയ്ക്കും പങ്കാളി കോർഡെയ്ക്കും മകൾ പിറന്നത്. ഷായ് എന്നാണ് കുഞ്ഞിന്റെ പേര്. ‘ഷായ് വന്നതോടെ ഞാനാകെ മാറി. കളിക്കളത്തിലും പക്വതയാർജിച്ചു. അവൾക്കൊപ്പം ഞാനും വളരുകയാണെന്നു തോന്നുന്നു..’– മത്സരശേഷം ഒസാക്കയുടെ വാക്കുകൾ. രണ്ടാം റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പർ താരം കരോലിന പ്ലിസ്കോവയാണ് ഒസാക്കയുടെ എതിരാളി.
English Summary:
Osaka Returns
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.