ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലിലെത്തി ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും. സെമിയില്‍ തോമസ് മചാക്– ഷാങ് സിഷെങ് സഖ്യത്തെയാണ് തോൽപിച്ചത്. സെമിയിൽ മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ– ഓസ്ട്രേലിയ സഖ്യത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് 6–3ന് സ്വന്തമാക്കിയ ഇവർ രണ്ടാം സെറ്റ് 3–6ന് തോറ്റു. 

ടൈ ബ്രേക്കറ്റിലേക്കു നീണ്ട മൂന്നാം സെറ്റിൽ 10–7നായിരുന്നു ബൊപ്പണ്ണ– എബ്ഡൻ‌ സഖ്യത്തിന്റെ വിജയം. ഗ്രാൻഡ് സ്ലാ‍ം ഫൈനലിലെത്തുന്ന പ്രായം കൂടിയ പുരുഷ താരമെന്ന സ്വന്തം റെക്കോർഡ് ബൊപ്പണ്ണ ഒരിക്കൽകൂടി തിരുത്തിക്കുറിച്ചു. രോഹൻ ബൊപ്പണ്ണ ആദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിലെത്തുന്നത്. കഴിഞ്ഞ വർഷം നടന്ന യുഎസ് ഓപ്പണിലും ബൊപ്പണ്ണ– എബ്ഡൻ സഖ്യം ഫൈനൽ കളിച്ചിരുന്നു. യുഎസ് ഓപ്പണ്‍ ഫൈനലിൽ 2013ലും ബൊപ്പണ്ണ കളിച്ചിരുന്നെങ്കിലും വിജയം നേടിയിരുന്നില്ല. 

43–ാം വയസ്സിൽ ഓസ്ട്രേലിയന്‍ ഓപ്പണിൽ വിജയം നേടാമെന്ന സ്വപ്നത്തിലാണു താരമിപ്പോൾ. പുരുഷ ഡബിൾസിൽ ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡ് രോഹൻ ബൊപ്പണ്ണ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയുടെ മാത്യു എബ്ദനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് സെമിഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ ഈ അപൂർവനേട്ടം ഇന്ത്യൻ താരം റാക്കറ്റേന്തിപ്പിടിച്ചത്.

2022ൽ മുപ്പത്തെട്ടാം വയസ്സിൽ ഡബിൾസിൽ ഒന്നാംറാങ്കിലെത്തിയ യുഎസിന്റെ രാജീവ് റാമിന്റെ റെക്കോ‍ർഡാണ് ബൊപ്പണ്ണ മറികടന്നത്. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർക്കുശേഷം ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ.

English Summary:

Rohan Bopanna Re-Writes Record Books, Enters Australian Open Men's Doubles Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com