ഒരു കാലത്ത് ടെന്നിസ് ആരാധകരുടെ ആവേശം, പരസ്യ ചിത്രങ്ങളിൽ സജീവമായി സബറ്റീനി
Mail This Article
×
കാംഗരൂവിനു ഭക്ഷണം കൊടുക്കുന്ന ഈ അർജന്റീന താരം ഒരു കാലത്ത് ടെന്നിസ് ആരാധകരുടെ ആവേശമായിരുന്നു. ലോക റാങ്കിങ്ങിൽ സിംഗിൾസിലും ഡബിൾസിലും മൂന്നാം റാങ്ക് വരെ എത്തിയ ഗബ്രിയേല സബറ്റീനി. 1988 സോൾ ഒളിംപിക്സിൽ വനിതാ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ സബറ്റീനി 1990ൽ യുഎസ് ഓപ്പൺ കിരീടവും നേടി.
കളിക്കുന്ന കാലത്തു തന്നെ മോഡലിങ്ങിൽ സജീവമായിരുന്ന സബറ്റീനി സ്വന്തം പേരിൽ ഒരു പെർഫ്യൂം ബ്രാൻഡും പുറത്തിറക്കി. അൻപത്തിമൂന്നുകാരിയായ സബറ്റീനി ഇപ്പോഴും പരസ്യ ചിത്രങ്ങളിൽ സജീവമാണ്.
English Summary:
Sport the star
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.