ADVERTISEMENT

ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ തന്റെ പുരുഷ ഡബിൾസ് പങ്കാളിയായി ശ്രീരാം ബാലാജിയെയോ യൂകി ഭാംബ്രിയെയോ രോഹൻ ബൊപ്പണ്ണ തിരഞ്ഞെടുക്കും. ഡബിൾസ് ലോക റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള താരമായതിനാൽ ബൊപ്പണ്ണയ്ക്ക് (നിലവിൽ 4–ാം റാങ്ക്) പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ ബൊപ്പണ്ണയുടെ താൽപര്യം അംഗീകരിക്കാനാണ് സാധ്യത. പാർട്ണറാകുന്ന താരം ലോക റാങ്കിങ്ങിൽ 300 സ്ഥാനങ്ങൾക്കുള്ളിൽ ഉള്ളതാവണമെന്നതാണ് ഒളിംപിക് നിബന്ധന. 

  ഭാംബ്രി നിലവിൽ 54–ാം സ്ഥാനത്തും ബാലാജി 82–ാം സ്ഥാനത്തുമുണ്ട്. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണിൽ ജേതാവായ നാൽപത്തിനാലുകാരൻ ബൊപ്പണ്ണ മികച്ച ഫോമിലാണ്. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനായിരുന്നു പങ്കാളി. ഒളിംപിക്സിനു മുൻപ് ഫ്രഞ്ച് ഓപ്പണിലും ബൊപ്പണ്ണ മത്സരിക്കുന്നുണ്ട്. 

English Summary:

Rohan Bopanna to pair with either Sriram Balaji or Yuki Bhambri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com