ഒസാക്കയെ വീഴ്ത്തി ഇഗ
Mail This Article
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിലെ സൂപ്പർ പോരാട്ടത്തിൽ ജപ്പാനീസ് താരം നവോമി ഒസാക്കയെ വീഴ്ത്തി പോളണ്ട് താരം ഇഗ സ്യാംതെക്. ലോക ഒന്നാം നമ്പർ താരമായ ഇഗയ്കെതിരെ രണ്ടാം സെറ്റ് നേടിയതിനു ശേഷമാണ് ഇവിടെ സീഡില്ലാതെ എത്തിയ ഒസാക്ക കീഴടങ്ങിയത് (7–6,6–1,7–5). മാച്ച് പോയിന്റിൽ നിന്നു രക്ഷപ്പെട്ടതിനു ശേഷം തുടരെ അഞ്ച് ഗെയിമുകൾ നേടിയായിരുന്നു ഇഗയുടെ രണ്ടാം റൗണ്ട് വിജയം. ഫ്രഞ്ച് ഓപ്പണിൽ തുടരെ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഇഗയും ഒന്നര വർഷത്തോളം നീണ്ട അവധിക്കു ശേഷം തിരിച്ചെത്തുന്ന ഒസാക്കയും തമ്മിൽ സമീപകാല ഫോമിന്റെ കാര്യത്തിൽ താരതമ്യമില്ലായിരുന്നെങ്കിലും മുൻ ലോക ഒന്നാം നമ്പർ താരമായ തന്റെ ‘ക്ലാസ്’ തെളിയിച്ചാണ് മൂന്നു മണിക്കൂറുകളോളം നീണ്ട പോരാട്ടത്തിനു ശേഷം ഒസാക്ക കോർട്ട് വിട്ടത്. ഗർഭിണിയായതോടെ 2022 യുഎസ് ഓപ്പണിനു ശേഷം ടെന്നിസിൽനിന്ന് അവധിയെടുത്ത ഒസാക്ക ഈ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ് തിരിച്ചെത്തിയത്.