ഞാനെടാ, അർനാൾഡി! ഫ്രഞ്ച് ഓപ്പണിൽ 6–ാം സീഡ് ആന്ദ്രെ റുബ്‌ലേവിനെ വീഴ്ത്തി
Mail This Article
×
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ആറാം സീഡ് ആന്ദ്രെ റുബ്‌ലേവിനെ വീഴ്ത്തി ഇറ്റാലിയൻ താരം മാറ്റിയോ അർനാൾഡി പ്രീ ക്വാർട്ടറിൽ. റഷ്യൻ താരം റുബ്‌ലേവിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇരുപത്തിമൂന്നുകാരൻ അർനാൾഡിയുടെ ജയം (7–6,6–2,6–4). ലോക റാങ്കിങ്ങിൽ 36–ാം സ്ഥാനത്താണ് അർനാൾഡി.
ഇത്തവണ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ പുറത്താകുന്ന ഏറ്റവും ഉയർന്ന സീഡുള്ള താരമാണ് റുബ്‌ലേവ്. 14 വട്ടം ചാംപ്യനായ റാഫേൽ നദാൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നെങ്കിലും ഇത്തവണ സീഡില്ലാതെയാണ് ചാംപ്യൻഷിപ്പിനെത്തിയത്.
പുരുഷ സിംഗിൾസിൽ 2–ാം സീഡ് യാനിക് സിന്നർ, വനിതാ സിംഗിൾസിൽ 3–ാം സീഡ് കൊക്കോ ഗോഫ് എന്നിവരും മൂന്നാം റൗണ്ടിലെത്തി.
English Summary:
Matteo Arnaldi in the French Open pre-quarters
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.