ADVERTISEMENT

ലണ്ടൻ ∙ കരിയറിലെ അവസാന ഗ്രാൻസ്‌ലാം ടൂർണമെന്റിൽ അവിസ്മരണീയ വിജയങ്ങൾ തേടിയിറങ്ങിയ ബ്രിട്ടിഷ് താരം ആൻഡി മറെയ്ക്ക് വീണ്ടും നിരാശ. സഹോദരൻ ജെയ്മിക്കൊപ്പം പുരുഷ ഡബിൾസിൽ മത്സരത്തിനിറങ്ങിയ മറെയ്ക്കു തുടക്കത്തിലേ തോൽവി. റിങ്കി ഹികാത്ത– ജോൺ പിയേഴ്സ് സഖ്യമാണ് ബ്രിട്ടിഷ് സഹോദരൻമാരെ ആദ്യ റൗണ്ടിൽ വീഴ്ത്തിയത്. പരുക്കിനെത്തുടർന്ന് വിമ്പിൾഡൻ സിംഗിൾസ് മത്സരത്തിൽ നിന്നു പിൻമാറിയ മറെയ്ക്ക് മിക്സ്ഡ് ഡബിൾസ് മത്സരം കൂടി ബാക്കിയുണ്ട്.

പാരിസ് ഒളിംപിക്സിനുശേഷം പ്രഫഷനൽ ടെന്നിസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച 37 കാരൻ മറെയുടെ അവസാന ഗ്രാൻസ്‍ലാം ചാംപ്യൻഷിപ്പാണ് വിമ്പിൾഡൻ. വിമ്പിൾഡനിലെ സെന്റർ കോർട്ടിൽ ഇന്നലെ മത്സരശേഷം നടന്ന വിടവാങ്ങൽ ചടങ്ങിൽ മറെ വികാരാധീനനായി. വിടവാങ്ങൽ തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്നും പൂർണ സംതൃപ്തിയോടെയാണ് മടങ്ങുന്നതെന്നും അറിയിച്ചു.

വിമ്പിൾഡനിൽ വനിതാ സിംഗിൾസ് മൂന്നാംറൗണ്ട് മത്സരത്തിൽ ഇന്നലെ സ്പെയിനിന്റെ പൗല ബഡോസ റഷ്യയുടെ ഡാരിയ കസത്കിനയെയും (7-6, 4-6, 6-4) 12–ാം സീഡ് മാഡിസൻ കീസ് യുക്രെയ്ൻ‍ താരം മാർത്ത കോസ്ത്യൂക്കിനെയും (6-4, 6-3) തോ‍ൽപിച്ചു. ബിയാൻക ആൻഡ്രസ്ക്യുവിനെ തോൽപിച്ച് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റ് ജാസ്മിൻ പവോലിനിയും നാലാം റൗണ്ടിലെത്തി.

English Summary:

British tennis player Andy Murray is disappointed again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com