ADVERTISEMENT

ലണ്ടൻ ∙ അൽപം വൈകിയെങ്കിലും വെകിച്ച് ആ സ്വപ്നനേട്ടം സ്വന്തമാക്കി. പരുക്കിലും തിരിച്ചടികളിലും പതറാതെ കോർട്ടിൽ പിടിച്ചുനിന്ന ക്രൊയേഷ്യൻ താരം ഡോണ വെകിച്ച് 12 വർഷത്തെ കരിയറിൽ ആദ്യമായി ഗ്രാൻസ്‍ലാം ടെന്നിസിന്റെ സെമിഫൈനലിൽ. വിമ്പിൾഡൻ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ന്യൂസീലൻഡിന്റെ ലുലു സുന്നിനെ തോൽപിച്ച (5-7, 6-4, 6-1) ഇരുപത്തെട്ടുകാരി, കരിയറിലെ 43–ാം ഗ്രാൻസ്‌ലാം ടൂർണമെന്റിലാണ് സെമിഫൈനൽ സ്വപ്നം യാഥാർഥ്യമാക്കിയത്. മുൻപ് ലോക റാങ്കിങ്ങിൽ ആദ്യ 20ൽ ഉൾപ്പെട്ടിരുന്ന വെകിച്ചിനു പിന്നീട് പരുക്കും ഫോമില്ലായ്മയും തിരിച്ചടിയായിരുന്നു. സീഡിങ് ഇല്ലാതെയാണ് ഇത്തവണ മത്സരിച്ചത്. 

മെദ്‍വദേവ്, അൽകാരസ് സെമിയിൽ

പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് ഇറ്റലിയുടെ യാനിക് സിന്നർ ക്വാർട്ടറിൽ പുറത്തായി. റഷ്യയുടെ ഡാനിൽ മെദ്‌വദേവാണ് 5 സെറ്റ് പോരാട്ടത്തിൽ സിന്നറെ വീഴ്ത്തി സെമിയിലെത്തിയത്. (6-7, 6-4, 7-6, 2-6, 6-3). യുഎസിന്റെ ടോമി പോളിന് മറികടന്ന് നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസും സെമിയിലെത്തി (5–7, 6–4, 6–2, 6–2).  

English Summary:

Donna Vekic is in Grand Slam tennis semis for the first time in her twelve year career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com