ADVERTISEMENT

ലണ്ടൻ ∙ 1–6, 7–6, 6–1, 3–6, 6–4; ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിൽ കഴിഞ്ഞ വർഷം ജൂലൈ 16ന് നടന്ന പുരുഷ ടെന്നിസിലെ ‘അധികാരക്കൈമാറ്റം’ ചരിത്രം രേഖപ്പെടുത്തിയത് ഈ സ്കോർ കാർഡിലൂടെയാണ്. 23 ഗ്രാൻ‌സ്‌ലാം കിരീടങ്ങളുമായെത്തിയ സെർബിയയുടെ നൊവാക് ജോക്കോവിച്ച്, സ്പെയിനിൽ നിന്നുള്ള ഇരുപതുകാരൻ കാർലോസ് അൽകാരസിന്റെ മുന്നിൽ വീണുപോയ ദിവസം. അഞ്ച് മണിക്കൂറോളം നീണ്ട പോരാട്ടത്തിൽ, ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും അന്ന് ജോക്കോവിച്ചിനെ വീഴ്ത്തി അൽകാരസ് ജേതാവായി. അതോടെ, പുരുഷ ടെന്നിസിൽ ഇനി അൽകാരസ് യുഗമായിരിക്കുമെന്ന് ടെന്നിസ് ലോകം വിധിച്ചു. എന്നാൽ ഭൂമി ഒരുതവണ കൂടി കറങ്ങിവന്നപ്പോൾ വിമ്പിൾഡൻ ഫൈനലിൽ ഇതാ അൽകാരസിനെ കാത്ത് വീണ്ടും ജോക്കോവിച്ച്! 

സെമിയിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനെ 6-7, 6-3, 6-4, 6-4 നു മറികടന്നാണ് ഇരുപത്തിയൊന്നുകാരനായ അൽകാരസ് ഫൈനലിന് ടിക്കറ്റെടുത്ത്. മുപ്പത്തിയേഴുകാരനായ ജോക്കോവിച്ചാവട്ടെ സെമിയിൽ ഇറ്റലിയുടെ യുവതാരം ലൊറൻസിയോ മുസെറ്റിയെ  (6-4, 7-6, 6-4) വീഴ്ത്തി. സെന്റർ കോർട്ടിൽ വൈകിട്ട് 6.30 മുതലാണ് ഫൈനൽ പോരാട്ടം. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.

ഇന്നു ജയിച്ചാൽ 25 ഗ്രാൻസ്‌ലാം സിംഗിൾസ് ട്രോഫി നേടുന്ന ആദ്യ ടെന്നിസ് താരം എന്ന റെക്കോർഡ് നൊവാക് ജോക്കോവിച്ചിനു സ്വന്തമാകും. നിലവിൽ ജോക്കോയ്ക്കും ഓസ്ട്രേലിയൻ മുൻ വനിതാ താരം മാർഗരറ്റ് കോർട്ടിനും 24 ട്രോഫികൾ വീതമാണുള്ളത്. 

English Summary:

Novak djokovic vs carlos alcaraz in tennis Men's singles final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com