ADVERTISEMENT

ലണ്ടൻ ∙ വിമ്പിൾഡൻ പുരുഷ ഡബിൾസിൽ ഹെൻറി പാറ്റേൻ– ഹാരി ഹെലിയോവറ സഖ്യത്തിന് കിരീടം. ഫിൻലൻഡ് താരമായ ഹാരിയുടെയും ബ്രിട്ടിഷ് താരം ഹെൻറിയുടെയും ആദ്യ ഡബിൾസ് ഗ്രാൻസ്‌ലാം കിരീടമാണിത്. ഫൈനലിൽ ഓസ്ട്രേലിയൻ ജോടി മാക്സ് പർസെൽ– ജോർദാൻ തോംസൺ സഖ്യത്തിന്റെ  വെല്ലുവിളി അതിജീവിച്ചാണ് ഫിന്നിഷ്– ബ്രിട്ടിഷ് ജോടി കിരീടം നേടിയത്. 

6-7, 7-6, 7-6.  വിമ്പിൾഡൻ പുരുഷ ഡബിൾസിൽ വിജയിയാകുന്ന ആദ്യ ഫിൻലൻ‍ഡ് താരമെന്ന റെക്കോർഡു ഹാരി സ്വന്തമാക്കി. വനിതാ ഡബിൾസിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കാതറിന സിനിയകോവ– യുഎസിന്റെ ടെയ്‌ലർ ടൗൺസെന്റ് സഖ്യം വിജയികളായി.   കാനഡയുടെ ഗബ്രിയേല ഡബ്രോസ്കി– ന്യൂസീലൻഡ് താരം എറിൻ റൗട്‌ലിഫ് സഖ്യത്തെ  (7-6, 7-6) തോൽപിച്ചാണ്  കിരീടം സ്വന്തമാക്കിയത്.

taylor-townsend-and-katerina-siniakova
ടെയ്‌ലർ ടൗൺസെന്റും കാതറിന സിനിയകോവയും.
English Summary:

Henry Patten and Harri Heliovaara win wimbledon men's doubles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com