ADVERTISEMENT

ന്യൂയോർക്ക് ∙ സിൻസിനാറ്റി ഓപ്പൺ ടെന്നിസ് ടൂർണമെന്റിലെ പ്രീ ക്വാർട്ടർ തോൽവിക്കു പിന്നാലെ റാക്കറ്റ് തല്ലിത്തകർത്ത് സ്പാനിഷ് താരം കാർലോസ് അൽകാരസ്. ഫ്രാൻസിന്റെ മുപ്പത്തിയേഴുകാരൻ ഗെയ്ൽ മോൺഫിൽസിനോടാണ് ഇരുപത്തിയൊന്നുകാരൻ അൽകാരസ് അപ്രതീക്ഷിത തോൽവി വഴങ്ങിയത്. സ്കോർ: 4-6, 7-6, 6-4. വ്യാഴാഴ്ച രാത്രി ആരംഭിച്ച മത്സരം മഴമൂലം അ‌‌ടുത്ത ദിവസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ആദ്യ സെറ്റ് നേടിയ അൽകാരസ് അനായാസം ജയിക്കുമെന്നു തോന്നിച്ചെങ്കിലും രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ പിടിച്ചെടുത്ത മോൺഫിൽസ്, മൂന്നാം സെറ്റും ജയിച്ച് മത്സരം സ്വന്തമാക്കി.

‘മികച്ച രീതിയിൽ പരിശീലനം നടത്തിയാണ് ഞാൻ എത്തിയത്. പക്ഷേ, നന്നായി കളിക്കാൻ പറ്റിയില്ല. കരിയറിലെ ഏറ്റവും മോശം മത്സരമായിരുന്നു ഇത്. അതാണ് ഇങ്ങനെ പ്രതികരിച്ചു പോയത്. കഴിഞ്ഞതു കഴിഞ്ഞു. ഇനി യുഎസ് ഓപ്പണിലാണ് ശ്രദ്ധ’– അൽകാരസ് പറഞ്ഞു. 26നാണ് യുഎസ് ഓപ്പൺ തുടങ്ങുന്നത്. സീസണിൽ ഫ്രഞ്ച് ഓപ്പണും വിമ്പിൾഡനും നേടിയ അൽകാരസ് പാരിസ് ഒളിംപിക്സിൽ വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു.

English Summary:

Carlos Alcaraz distroyed his Racket after failure in pre-quarters of Cincinnati Open tennis tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com