ബൊപ്പണ്ണ–എബ്ദൻ സഖ്യം പുറത്ത്
Mail This Article
×
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ രണ്ടാം സീഡായ രോഹൻ ബൊപ്പണ്ണ–മാത്യു എബ്ദൻ സഖ്യം പുറത്ത്. അർജന്റീന താരങ്ങളായ മാക്സിമോ ഗോൺസാലസ്–ആന്ദ്രെ മോൾട്ടനി എന്നിവരോടാണ് പ്രീക്വാർട്ടറിൽ ഇരുവരും തോൽവി സമ്മതിച്ചത് (6–1,7–5). 16–ാം സീഡായ അർജന്റീന സഖ്യത്തിനെതിരെ പിടിച്ചുനിൽക്കാൻ ഓസ്ട്രേലിയൻ ഓപ്പൺ ജേതാക്കളായ ഇന്ത്യൻ–ഓസ്ട്രേലിയൻ കൂട്ടുകെട്ടിനായില്ല.
മിക്സ്ഡ് ഡബിൾസിൽ ബൊപ്പണ്ണയും ഇന്തൊനീഷ്യയുടെ അൽദില സുജിയാദിയും ചേർന്ന സഖ്യം ക്വാർട്ടറിലെത്തിയിട്ടുണ്ട്. എബ്ദൻ–ബാർബറ ക്രെജിക്കോവ സഖ്യമാണ് ഇരുവരുടെയും എതിരാളികൾ. വനിതാ സിംഗിൾസിൽ ടോപ് ടെൻ സീഡഡ് താരങ്ങളുടെ വീഴ്ച. പുരുഷൻമാരിൽ 6–ാം സീഡ് ആന്ദ്രെ റുബ്‌ലേവ്, 8–ാം സീഡ് കാസ്പർ റൂഡ് എന്നിവരും വനിതകളിൽ മൂന്നാം സീഡ് കോക്കോ ഗോഫും പ്രീക്വാർട്ടറിൽ പുറത്തായി.
English Summary:
Rohan Bopanna and Matthew Ebden lost their US Open 2024 tennis pre-quarterfinals
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.