ബസേലിയസ് ആർട്സ് ഡേയും കൂട്ടായ്മയുടെ നന്മയും
Mail This Article
നൃത്തവും നാട്യവും സംഗീതവും േചർന്ന ബസേലിയസ് കോളേജിന്റെ ആർട്ട്സ് ഡെയിൽ ശ്രദ്ധേയമായി സ്നേഹവീടും എൻഎസ്എസിന്റെ ഫുഡ് കോർട്ടും. എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 'സ്നേഹവീട് ' പദ്ധതിയിലേക്ക് ഫണ്ട് സമാഹരിക്കുക എന്നതായിരുന്നു ഫുഡ് കോർട്ടിന്റെ ആശയത്തിന് പിന്നിൽ. ‘സഹപാഠിക്ക് ഒരു വീട്’ എന്ന പേരിൽ കോളേജിലെ വീടില്ലാത്ത വിദ്യാർഥിക്ക് വീട് വച്ച് നൽകുക എന്ന പദ്ധതിയാണ് സ്നേഹവീട്. വർഷങ്ങളായി കോളജിൽ നടത്തിവരുന്ന പദ്ധതിയാണിത്.
എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സായ പ്രഫസർ ഡോ. വിജു കുര്യന്റെയും പ്രഫസർ ആഷ്‌ളി തോമസിന്റെയും പിന്തുണയോടെയാണ് ഫുഡ് കോർട്ട് പദ്ധതി നടത്തിയത്. പൊതിച്ചോർ വിങ്ങിന്റെ സംഘാടകരായ അശ്വിൻ ഡി. നായർ, സച്ചിൻ പി. സജീവ് എന്നിവരോടൊപ്പം എന്‍എസ്എസ് വോളണ്ടിയർസ് വിഷ്ണുരാജ് ആർ, വിനായക് സജീവ്, തെരേസ് മരിയ ബ്രൂസ്‌ലി, ഐശ്വര്യ പിഎസ് എന്നിവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഫുഡ് കോർട്ടിന്റെ വിജയം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന വേഷവിധാനങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളും ഫുഡ് കോർട്ടിനെ വ്യത്യസ്തമാക്കി.