വാർത്ത വായിക്കാൻ എഐ ആങ്കർ; ബിഷപ്പ് സ്പീച്ച്ലി കോളജ് വേറെ ലെവൽ!
Mail This Article
പള്ളം: ബിഷപ്പ് സ്പീച്ച്ലി കോളജിലെ മീഡിയ സ്റ്റഡീസിന്റെ നേതൃത്വത്തിലുള്ള ന്യൂസ് ചാനലായ ‘സ്പീച്ച്ലി ന്യൂസിൽ’ വാർത്ത വായിച്ച് എഐ ന്യൂസ് ആങ്കർ ഹണി. എല്ലാ രംഗങ്ങളിലുമെന്നതു പോലെ ദൃശ്യ മാധ്യമ രംഗത്തും എഐ വലിയതോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലയാളം ടെലിവിഷൻ ചാനലിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ദിവസം എഐ ന്യൂസ് ആങ്കർ വാർത്ത അവതരിപ്പിച്ചിരുന്നു. അതിനു പിന്നലെയാണ് നൂതനമായ സങ്കേതികവിദ്യകൾ ഉപയോഗിച്ച് വിദ്യാർഥികളെ മാധ്യമ പ്രവർത്തനങ്ങൾ പഠിപ്പിക്കുന്ന ബിഷപ്പ് സ്പീച്ച്ലി കോളജിലെ മീഡിയ സ്റ്റസീസ് ഡിപ്പാർട്ട്മെന്റ എഐയുടെ സഹായത്തോടെ വാർത്ത അവതരണം നടത്തിയത്. ആദ്യമായാണ് കേരളത്തിലെ ഒരു കോളജിൽ എഐ ആങ്കർ വാർത്ത അവതരിപ്പിക്കുന്നത്.
ഡിപ്പാർട്ട്മെന്റ മേധാവി ഗിൽബർട്ട് എ.ആറും അദ്ധ്യാപകരായ അനു അന്ന ജേക്കബും ശ്രീലക്ഷ്മി സി.എസും വിദ്യാർഥികളും ചേർന്ന് സ്വന്തമായി നിർമിച്ച ടെലിപ്രോംപ്റ്റർ ഉപയോഗിച്ച് വാർത്ത വായിച്ചെന്ന പേരിൽ നേരത്തെയും കോളജ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് എഐ ന്യൂസ് ആങ്കറെ ഉപയോഗിച്ചു വാർത്ത അവതരണം നടത്തിയത്. മലയാള മനോരമ മുൻ ന്യൂസ് എഡിറ്റർ ഡോ.പോൾ മണലിലിന്റെയും മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ ടി.കെ. രാജഗോപാലിന്റെ സേവനവും ഡിപ്പാർട്ട്മെന്റിനെ മികവുറ്റതാക്കുന്നു.