ADVERTISEMENT

കുറവിലങ്ങാട് ദേവമാതാ കോളജിൽ 'അരങ്ങ് 2K23' ന് തുടക്കമായി. ടാലന്റ് സെർച്ച് ആൻഡ് നർച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാർഥികളുടെ ബൗദ്ധികവും കലാപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റ്റി.എസ്സ്.എൻ.സി പ്രവർത്തനമാരംഭിച്ചത്. മ്യൂസിക്ക്, ഡാൻസ് ,ഒറേറ്ററി, റൈറ്റിങ് തുടങ്ങി പത്തോളം കൂട്ടായ്മകൾ ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു. വിദ്യാർഥികൾക്ക് അവരുടെ സർഗ്ഗശേഷി വളർത്താനും സൃഷ്ടികൾ അവതരിപ്പിക്കാനുമായി ക്ലാസ് ഇടവേളകളിൽ സമയമൊരുക്കാനും ക്ലബ് മുൻകയ്യെടുക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഈ വിധത്തിൽ കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ 'അരങ്ങേ'റും.

talent-hunt1

 

'അരങ്ങ് 2K23' യുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യുവും വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും ചേർന്നു നിർവ്വഹിച്ചു. തുടർന്ന് വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, ഡാൻസ്, ഗാനാലാപനം, നാടൻ പാട്ട് തുടങ്ങിയവ ഉണ്ടായിരുന്നു. ഇതോടൊപ്പം ഓരോ ആഴ്ചയും റീൽസ് മേക്കിങ് മത്സരവും നടത്തും. ടാലന്റ് സെർച്ച് ആൻഡ് നർച്ചർ ക്ലബ്ബിന്റെ കോ-ഓർഡിനേറ്റേഴ്സായ ശ്രീമതി നിഷ കെ.തോമസ്, ശ്രീ.ജോസ് മാത്യു, ശ്രീമതി നിരോഷ ജോസഫ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ദേവിക കൃഷ്ണ , ജയകാന്തൻ യു ,ആർട്ട് കോ-ഓർഡിനേറ്റർ അലക്സ് വിനോദ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com