ADVERTISEMENT

വിവാഹശേഷം അഭിനയമൊക്കെ നിർത്തി കുടുംബിനിയായി കഴിയുന്നതാണ് മിക്ക സിനിമാ നടിമാരുടെയും രീതി. മോളിവുഡിലായാലും ബോളിവുഡിലായാലും ഇക്കാര്യത്തിൽ മാറ്റമൊന്നുമില്ല. ചിലർ ചെറിയൊരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തും. മറ്റു ചിലർ വർഷങ്ങൾക്കു ശേഷമായിരിക്കും അഭിനയലോകത്തു തിരിച്ചെത്തുക. 

ഇതിൽ നിന്നു വ്യത്യസ്തമായി അഭിനയവും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടു പോകുന്ന നടിമാരുമുണ്ട്. ദക്ഷിണേന്ത്യയില്‍ സമാന്ത അക്കിനേനിയാണ് ഇതിനു മികച്ച ഉദാഹരണം.

തെലുങ്ക് താരം നാഗചൈതന്യയുമായി 2017 ഒക്ടോബർ 7 ന് ആയിരുന്നു സമാന്തയുടെ വിവാഹം. ഇതോടെ സമാന്തഅഭിനയം അവസാനിപ്പിക്കുമെന്ന് പ്രവചിച്ചിവരുണ്ട്. എന്നാൽ വിവാഹശേഷം തനിക്കു യാതൊരു മാറ്റവുമില്ലെന്നു െതളിയിക്കുകയാണ് സമാന്ത. വീട്ടമ്മായായി ഒതുങ്ങുകയല്ല, കരിയർ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം സ്റ്റൈലിഷായി ഫാഷൻ ലോകത്തിന്റെ കയ്യടി നേടുകയാണ് താരമിപ്പോള്‍.

കൂൾ ആൻഡ് ക്ലാസിക് വസ്ത്രങ്ങളിലാണ് താരം ശ്രദ്ധ നേടുന്നത്. പൊതുവേദികൾ, അവാർഡ് നിശകൾ, സിനിമാ പ്രചാരണം എന്നിങ്ങനെ പരിപാടികൾ എവിടെയായാലും സമാന്തയുടെ സ്റ്റൈലിനു വിട്ടുവീഴ്ചയില്ല. ദക്ഷിണേന്ത്യയിലെ ട്രെന്റ് സെറ്ററായി താരം മാറുന്നുവെന്ന് ഫാഷനിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. 

പല ബ്രാന്റുകളുടെയും പ്രിയപ്പെട്ട മോഡലാണ് സമാന്ത. യുവനങ്ങൾക്കിടയിലെ സ്വാധീനവും സ്റ്റൈലുമൊക്കെ താരത്തിന്റെ മൂല്യം വർധിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കു മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

വേനൽക്കാലമായതോടെ വെള്ള വസ്ത്രങ്ങളോടാണു സമാന്തയ്ക്കു പ്രിയം. സാരിയും ഫ്രോക്കും ലാച്ചയുമുൾപ്പെടുന്ന വൈവിധ്യങ്ങളായ വസ്ത്രങ്ങൾ സ്റ്റൈൽ ഒട്ടും ചോര്‍ന്നു പോകാതെ ധരിക്കാന്‍ സമാന്തയ്ക്ക് സാധിക്കുന്നു. നിറങ്ങളിലും സമാന്തപരീക്ഷണങ്ങൾ തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com