ADVERTISEMENT

യുവതികൾക്ക് മികച്ചൊരു ഫാഷൻ മാതൃകയാണ് സോനം കപൂര്‍. അവാര്‍ഡ് നിശകളിലും പൊതുവേദികളിലും സ്റ്റൈലിഷായി തിളങ്ങാന്‍ സോനം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കാൻസ് ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ധരിച്ച ഓറഞ്ച് ഗൗൺ ഫാഷൻ ലോകത്തു ചര്‍ച്ചയായിരുന്നു.

ബോളിവുഡിലേതിനേക്കാള്‍ സോനം തിളങ്ങിയിട്ടുള്ളത് ഫാഷന്‍ ലോകത്താണെന്ന നിരീക്ഷണം ഫാഷനിസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ വസ്ത്രവിപണിയിൽ അനാർക്കലി തരംഗമായതിനു പിന്നിൽ താരത്തിനും പങ്കുണ്ടായിരുന്നു. എന്തായാലും സ്റ്റൈലിഷ് ലുക്കിൽ‌ വീണ്ടും ശ്രദ്ധ നേടുകയാണ് ബോളിവുഡ് സുന്ദരി.

ഒരു വിവാഹത്തിൽ പങ്കെടുക്കാനായി ലണ്ടനിലെത്തിയപ്പോഴാണ് താരത്തിന്റെ വൈറ്റ് ഗൗണ്‍ ഔട്ട് ഫിറ്റ് കയ്യടി നേടിയത്. നീളത്തിലുള്ള 'ഇലാബറേറ്റഡ് സ്ലീവ്' ആയിരുന്നു ഗൗണിന്റെ പ്രത്യേകത. 'U' ആകൃതിയിൽ ഇറക്കമുള്ള കഴുത്തായിരുന്നു മറ്റൊരു ആകര്‍ഷണം. ഇതിനൊപ്പം താരത്തിന്റെ കറുപ്പ് കയ്യുറയും ഹാൻഡ് ബാഗും ശ്രദ്ധ നേടി.

ആ‍ഡംബര ബ്രാന്റായ ലേഡി ഡയറിന്റെ ഹാന്റ് ബാഗിന്റെ വില ആരാധകരെ അമ്പരപ്പിച്ചു. 2.6 ലക്ഷമാണ് ഈ ബാഗിന്റെ വില. എമിലിയ വിക്കസ്റ്റെഡ് ബ്ലാക്ക് ഹീൽസ് ചെരുപ്പാണ് സോനം ധരിച്ചിരുന്നത്. 50,000 രൂപയോളം വിലവരുന്നതായിരുന്നു ഇത്.

എന്തായാലും സോനത്തിന്റെ അടുത്ത സ്റ്റൈലിഷ് അവതാറിനായി കാത്തിരിക്കുകയാണ് ആരാധകർ‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com