ADVERTISEMENT

ക്രിക്കറ്റർ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയുമാണ് രാജ്യത്ത് കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വി‍ഡിയോകളും സോഷ്യൽ ലോകത്ത് ഹിറ്റായി മാറുന്നതും സാധാരണമാണ്.

വെള്ളിയാഴ്ച നടന്ന ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് 2019ൽ പങ്കെടുക്കാൻ കോലിക്കൊപ്പം അനുഷ്കയും എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാനായി ഒരുങ്ങി നിൽക്കുന്ന ചിത്രം അനുഷ്ക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 

ഫോർമൽ സ്റ്റൈലിൽ സ്യൂട്ടായിരുന്നു കോലി ധരിച്ചത്. എന്നാൽ സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് അനുഷ്ക തിളങ്ങിയത്. ഒരു ലൗവ് ചിഹ്നമായിരുന്നു ചിത്രത്തിനു തലക്കെട്ടായി അനുഷ്ക കുറിച്ചത്. 10 ലക്ഷത്തിലധികം ലൈക്കുകൾ ചിത്രത്തിനു കിട്ടി. കോലിയും തന്റെ ഇന്‍സ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com