ADVERTISEMENT

ഫാഷൻ പരീക്ഷണങ്ങൾ കൊണ്ട് ആരാധകരുടെ മനം കവരുകയാണ് ബോളിവുഡ് സുന്ദരി ദീപിക പദുകോൺ. മുംബൈ ഫിലിം ഫെസ്റ്റ് 2019 ന്റെ വേദിയിലും താരം പതിവു തെറ്റിച്ചില്ല. കറുത്ത പുള്ളികളുളള  നീല ഗൗണിലാണ് താരസുന്ദരി ഇത്തവണ കയ്യടി നേടിയത്. 

deepika-padukone-1

ഓഫ് ഷോൾഡർ സ്റ്റൈലിൽ ഒരുക്കിയ ഗൗണ്‍ ഡിസൈൻ ചെയ്തത് മർമർ ഹാലിമാണ്. സമീപകാലത്ത് ദീപിക തിരഞ്ഞെടുത്ത ഗൗണുകളേക്കാൾ സിംപിളാണ് ഇത്. ഷെയ്പ്പിങ്ങിലും തുണിയുടെ നിറത്തിലുമാണ് ഗൗണിന്റെ ആകർഷണം നിറയുന്നത്. ഗൗണിന്റെ ഫ്രില്ലുകൾക്ക് കൂടുതൽ മികവ് തോന്നുന്ന രീതിയിലാണ് സ്റ്റിച്ചിങ്. 

deepika-padukone-3

സീറോ മേക്കപ്പ് ലുക്കും സോഫ് കേർൾ ഹെയർസ്റ്റൈലും ചേര്‍ന്നതോടെ ദീപിക ഫാഷൻ ലോകത്തിന്റെ പ്രശംസ പിടിച്ചു പറ്റി. പതിവും ശൈലിയിൽ മനോഹരമായ ചിരിയും സ്റ്റൈലിഷ് നടത്തവും ആരാധകരുടെ ഹൃദയം കവര്‍ന്നു.

English Summary: Deepika Padukone Stunning Look in Polka dot Dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com