ADVERTISEMENT

ഗോൾഡൻ ഗ്ലോബ് അവാർഡ്സിൽ തിളങ്ങി പ്രിയങ്ക ചോപ്ര. അമേരിക്കയിലെ ചലച്ചിത്ര–ടെലവിഷൻ മേഖലയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഭർത്താവും ഗായകനുമായ നിക് ജൊനാസിനൊപ്പമാണ് പ്രിയങ്ക എത്തിയത്. കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ ബെവർലി ഹിൽട്ടണിലായിരുന്നു താരനിശ അരങ്ങേറിയത്.

priyanka-chopra-2

സ്റ്റൈലിഷ് പിങ്ക് സ്ട്രാപ്‌ലസ് ഗൗൺ ആയിരുന്നു പ്രിയങ്കയുടെ വേഷം. വജ്രമാലയും സ്റ്റഡുകളും ആക്സസറൈസ് ചെയ്തു. സോഫ്റ്റ് റെട്രോ വേവ്സ് മോഡലിലാണ് ഹെയർ സ്റ്റൈൽ ചെയ്തത്. ബ്രൗൺ സ്മോക്കി കണ്ണുകളും റെഡ് ലിപ്സും ചേർന്നപ്പോൾ താരസുന്ദരിയയുടെ ലുക്ക് പൂർണം.

കറുപ്പ് നിറത്തിലുള്ള ഡബിൾ ബ്രസ്റ്റഡ് ടുക്സീഡോ ആയിരുന്നു നിക്കിന്റെ വേഷം. ചടങ്ങിനു വേണ്ടി ഒരുങ്ങുന്നതിന്റെ ചിത്രങ്ങൾ പ്രിയങ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു.

English Summary : Golden Glob 2020, Priyanka Chopra stunning look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com