ADVERTISEMENT

രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്നിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് എത്തിയത് അനാർക്കലി ധരിച്ച്. ഇന്ത്യൻ ഡിസൈനർ രോഹിത് ബാല്‍ ആണ് ഇവാൻകയ്ക്കു വേണ്ടി അനാർക്കലി ഒരുക്കിയത്. ഇതോടെ ഇന്ത്യൻ സന്ദര്‍ശനത്തിനിടെ രണ്ടും തവണ ഇന്ത്യൻ ഡിസൈനർമാരുടെ വസ്ത്രത്തില്‍ ഇവാൻക തിളങ്ങി. ഫെബ്രുവരി 25ന് ആയിരുന്നു രാഷ്ട്രപതി ഭവനിൽ ട്രംപിനും സംഘത്തിനും സത്കാരം ഒരുക്കിയത്. 

ഓഫ് വൈറ്റ് നിറത്തിലുള്ള അനാർക്കലിയിൽ അതിമനോഹരമായ ഫ്ലോറൽ എബ്രോയഡ്രി ചെയ്തിരുന്നു. മനോഹരമായ പാറ്റേണ്‍ ആണ്  അനാർക്കലിയുടെ കയ്യിൽ ഉപയോഗിച്ചിരിക്കുന്നത്. ഹൈ നെക് ആണ് മറ്റൊരു ആകർഷണം. രാജകീയത നിറയുന്ന അനാർക്കലിയിൽ അതിസുന്ദരിയായിരുന്നു ഇവാൻക. ഭർത്താവ് ജാറെദ് കഷ്നറിനൊപ്പമാണ് വിരുന്നിന് എത്തിയത്. അനാർക്കലി ധരിച്ചുള്ള ചിത്രങ്ങൾ ഇവാൻക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 

സന്ദർശനത്തിന്റെ രണ്ടാം ദിവസം അനിത ഡോംഗ്രെ ഡിസൈൻ ചെയ്ത വെള്ള ഷെർവാണിയാണ് ഇവാൻക ധരിച്ചത്. ഇതിനുശേഷം രാത്രിയിലെ വിരുന്നിന് അനാർക്കലി തിരഞ്ഞെടുക്കുകയായിരുന്നു.

2019ൽ അർജന്റീന സന്ദർശന വേളയില്‍ ധരിച്ച മിനി ഡ്രസ്സ് ധരിച്ചാണ് ഇവാൻക ഇന്ത്യയിലേക്ക് എത്തിയത്. സസ്റ്റൈനബിൾ ഫാഷന്‍ എന്ന ആശയം ലോകം ചർച്ച ചെയ്യുമ്പോൾ തന്നെ വീണ്ടും അതേ വസ്ത്രം ഉപയോഗിച്ചത് ഇവാൻകയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേടി കൊടുത്തിരുന്നു. 

English Summary : Ivanka Trump stuns in an embroidered anarkali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com