പില്ലോ ചാലഞ്ച് ഏറ്റെടുത്ത് തമന്ന; ഗ്ലാമറസ് ചിത്രം വൈറൽ
Mail This Article
പില്ലോ ചലഞ്ചിൽ പങ്കാളിയായി താരസുന്ദരി തമന്നയും. ബെൽറ്റുപയോഗിച്ച് കെട്ടി തലയിണ വസ്ത്രം പോലെ ആക്കുന്നതാണ് പില്ലോ ചലഞ്ച്. വെള്ള നിറത്തിലുള്ള തലയിണയും കറുപ്പ് ബെൽറ്റും ധരിച്ചാണ് തമന്ന ചിത്രം പങ്കുവച്ചത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ തരത്തിലുള്ള ചലഞ്ചുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒന്നാണ് പില്ലോ ചലഞ്ച്. ഏതാനും മോഡലുകളാണ് ഇതിന് തുടക്കമിട്ടത്. മികച്ച പ്രതികരണം ലഭിച്ച ചലഞ്ചിൽ വൈകിയാണെങ്കിലും തമന്ന ഭാഗമായതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തിൽ താരം പോസ് ചെയ്തിരിക്കുന്നത്.
ലോക്ഡൗണിൽ ഡിജിറ്റൽ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ തമന്ന ശ്രമിക്കുന്നുണ്ട്. വിഡിയോ കോളിലൂടെ നിർദേശങ്ങൾ സ്വീകരിച്ച് വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ തമന്ന പങ്കുവച്ചിരുന്നു. ഒപ്പം സൗന്ദര്യ സംരക്ഷണത്തിനു പിന്തുടരുന്ന മാർഗങ്ങളും തമന്ന പങ്കുവയ്ക്കുന്നുണ്ട്.
English Summary : Thamanaah Bhatia's pillow challenge