സ്റ്റൈലിഷ് ലുക്കിൽ സുഹാന; ഫോട്ടോഷൂട്ടിനു പിന്നിൽ അമ്മ ഗൗരി ഖാൻ
Mail This Article
ഷാരുഖ് ഖാന്റെ മകൾ സുഹാനയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അമ്മ ഗൗരി ഖാനാണ് സുഹാനയുടെ ഫോട്ടോഷൂട്ടിനു പിന്നിൽ. സുഹാനയും ഗൗരിയും ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഖാൻ കുടുംബാംഗങ്ങളെല്ലാം കൊൽക്കത്തയിലെ വീട്ടിൽ ഒന്നിച്ചുണ്ട്. ഇതിനിടയിലാണ് ഗൗരി സുഹാനയുടെ ഫോട്ടോഷൂട്ട് നടത്തിയത്. സ്ട്രാപ്‌ലസ് പ്രിന്റഡ് ടോപ് ആണ് സുഹാനയുടെ വേഷം. ഐവറി നിറത്തിലുള്ള ഈ ടോപ്പിനൊപ്പം നീല ജീൻസാണ് ധരിച്ചിരിക്കുന്നത്. സിംപിൾ സ്റ്റൈലിലുള്ള ബ്രേസ്‌ലറ്റ്, വള, മാല, കമ്മൽ എന്നിവ ആക്സസറൈസ് ചെയ്തിരിക്കുന്നു.
അമ്മ നടത്തിയ മകളുടെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തു. നിരവധി താരങ്ങളും ചിത്രത്തിനു കമന്റുകളുമായി എത്തിയിട്ടുണ്ട്.
സുഹാനയുടെ സിനിമാ പ്രവേശനത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. മകളുടെ അഭിനയിക്കാനുള്ള താൽപര്യം തുറന്നു പറഞ്ഞിട്ടുള്ള ഷാരുഖ് ഏതാനും വര്‍ഷങ്ങൾ കൂടി കഴിഞ്ഞാലേ അതുണ്ടാകൂ എന്നും വെളിപ്പെടുത്തിയിരുന്നു.
English Summary : Suhana Khan Photoshoot by Gauri Khan