ചുവപ്പ് സാരിയിൽ അതിസുന്ദരിയായി രശ്മി സോമൻ; ചിത്രങ്ങൾ
Mail This Article
സീരിയൽ താരം രശ്മി സോമന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. ചുവപ്പ് സാരിയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. പാടത്തിന്റെ പച്ചപ്പ് പശ്ചാത്തലമാക്കിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ചുവപ്പ് സാരിയും കറുപ്പ് ബ്ലൗസുമാണ് വേഷം. വള, മാല, കറുപ്പും ചുവപ്പും നിറങ്ങൾ ചേർന്ന ഒരു ഫാൻസി മാല എന്നിവയാണ് ആക്സസറീസ്.
ഗുരുവായൂരിലെ വീട്ടിലാണ് രശ്മി ഇപ്പോഴുള്ളത്. താരം ആദ്യമായിട്ടാണ് ഇത്തരമൊരു പ്രഫഷനൽ ഷൂട്ടിന്റെ ഭാഗമാകുന്നത്.
‘‘ആദ്യത്തെ ഷൂട്ട് ആയതിന്റെ ചെറിയൊരു ഭയം ഉണ്ടായിയിരുന്നു. എന്റെ കയ്യിലുള്ള കോസ്റ്റ്യൂംസും ആക്സസറീസുമാണ് ഉപയോഗിച്ചത്. എല്ലാം വളരെ സിംപിളായിട്ടായിരുന്നു. പിന്നെ ഫൊട്ടോഗ്രഫറുടെ മികവും ആ പച്ചപ്പെല്ലാം ചേർന്നപ്പോൾ സുന്ദരമായ ചിത്രങ്ങൾ ലഭിച്ചു’’– രശ്മി പറഞ്ഞു.
സുനിൽ സ്നാപ് ഫൊട്ടോഗ്രഫിയാണ് ഷൂട്ട് നടത്തിയത്. പൊറക്കളങ്ങാട് പാടശേഖരമായിരുന്നു ലൊക്കേഷൻ. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്കു ലഭിക്കുന്നത്.
English Summary : Actress Reshmi Soman Photoshoot