രാജകീയ പ്രൗഢിയിൽ മൃദുലയും പാർവതിയും; മേക്കോവർ ചിത്രങ്ങൾ
Mail This Article
സീരിയൽ താരങ്ങളായ മൃദുല വിജയ്‌യും സഹോദരി പാർവതി വിജയ്‌യും ഒന്നിച്ച ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. പരമ്പരാഗത ശൈലിയിലുള്ള മേക്കോവറിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയ അരുൺദേവിന്റെ ഡിപി ലൈഫ്സ്റ്റൈൽ ഹബ്ബും സുഹൃത്ത് ഗീതുവിന്റെ സൃഷ്ടി മേക്കോവർ ഹബ്ബും സംയുക്തമായാണ് ഫോട്ടോഷൂട്ട് നടത്തിയത്.
ഓറഞ്ച് നിറത്തിലുള്ള പട്ടു സാരിയും പച്ച ബ്ലൗസുമാണ് മൃദുലയുടെ വേഷം. ചുവപ്പ് പട്ടു സാരിയും നീല ബ്ലൗസുമാണ് പാർവതി ധരിച്ചിരിക്കുന്നത്. സുന്ദരമായ ട്രഡീഷനൽ ആഭരണങ്ങള്‍ കൂടി ചേരുമ്പോൾ ഇരുവർക്കും രാജകീയ പ്രൗഢി കൈവരുന്നു. കയ്യിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് ആർട്സ് ചെയ്തിരിക്കുന്നത്.
ഡിപിയുടെ നേതൃത്വത്തിൽ ചെയ്ത പല ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടിയിട്ടുണ്ട്. ഈ വർക്കുകളുമായി മൃദുലയേയും പാർവതിയേയും സമീപിച്ചപ്പോൾ ഫോട്ടോഷൂട്ടിന് സമ്മതം അറിയിക്കുകയായിരുന്നു.
‘‘ഒരു സ്റ്റൈലിസ്റ്റ്, ആർടിസ്റ്റ്, ഫൊട്ടോഗ്രഫർ എന്നിവർ ഒന്നിച്ചപ്പോൾ ഉണ്ടായ ഒരു സൃഷ്ടിയാണിത്. പല കഴിവുകള്‍ കൂടിച്ചേർന്ന് മികച്ച സൃഷ്ടികൾക്ക് അവസരമൊരുക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഡിപി ആരംഭിക്കുന്നത്. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ ഫോട്ടോഷൂട്ട്’’– അരുൺ ദേവ് പറഞ്ഞു.
English Summary : Mridula Vijay and Parvathy Makeover