ADVERTISEMENT

ചാക്കുകൊണ്ട് തയാറാക്കിയ ഡ്രസ്സിൽ നടി മൃദുല വിജയ്‌യുടെ ഫോട്ടോഷൂട്ട്. ‘ലാ ഫ്ലേർ ഇസ്പെററർ– 2020 ദ് ഫ്ലവര്‍ ഓഫ് ഹോപ്പ്’ എന്നു പേരിലുള്ള ഫോട്ടോഷൂട്ടിലാണ് വ്യത്യസ്തമായ വസ്ത്രം ധരിച്ച് ബോൾഡ് ലുക്കിൽ താരം എത്തിയത്. 

mridhula-vijay-2

ചാക്കിന് മേക്കോവർ നൽകി ഒരുക്കിയ വസ്ത്രം അതിമനോഹരമായ ഡ്രൈ ഫ്ലവറുകൾ കൊണ്ടാണ് അലങ്കരിച്ചത്. തലമുടിയിൽ പൂക്കൾ ചൂടി, കണ്ണുകൾക്ക് പ്രാധാന്യം നൽകി മേക്കപ് ചെയ്ത്, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് മൃദുല. 

mridhula-vijay-3

വളരെയധികം നിരാശജനകമായ വർഷമാണ് 2020. എല്ലാവരുടേയും ജീവിതം പലതരത്തിൽ വരൾച്ച നേരിട്ട വര്‍ഷം. എന്നിട്ടും പ്രതീക്ഷ എന്ന പൂക്കള്‍ മനുഷ്യരിൽ വാടാതെ നിൽക്കുന്നു. ദ് ഫ്ലവർ ഓഫ് ഹോപ്പിലൂടെ ഈ ആശയമാണ് പങ്കുവയ്ക്കുന്നത്.

mridhula-vijay-4

‘‘ഫോട്ടോഷൂട്ടിന്റെ മുന്നൊരുക്കങ്ങൾക്കായി ഒരു മാസത്തോളം വേണ്ടി വന്നു. ലോക്ഡൗണ്‍ ആയിരുന്നെങ്കിലും ഇന്ത്യയിലെ പല ഭാഗങ്ങളിൽനിന്ന് പൂക്കൾ എത്തിച്ചാണ് ഉപയോഗിച്ചത്. സ്മോക്ക് ഉപയോഗിച്ച് ഡിഫ്യൂഷൻ സൃഷ്ടിച്ചായിരുന്നു ഫോട്ടോഷൂട്ട് എന്നതിനാൽ ലൈറ്റ് റിഫ്ലക്ട് ചെയ്യുന്നതു പോലെയുള്ള പ്രതിസന്ധികളും നേരിട്ടു. ചാക്ക് വസ്ത്രമാക്കി അപ്സൈക്ലിങ് എന്ന ആശയം ചേർത്തു പിടിക്കാനും ഈ ഫോട്ടോഷൂട്ടില്‍ സാധിച്ചു’’– ഫോട്ടോഷൂട്ടിന്റെ ഡിഒപി ചെയ്ത അരുൺദേവ് പറഞ്ഞു. 

actress-mridhula-vijai-flower-of-hope-photoshoot

അരവിന്ദ് വേണുഗോപാല്‍, ഉമേഷ് സൃഷ്ടി എന്നിവരാണ് ക്യാമറ അസോസിയേറ്റ് ചെയ്തത്. അനിലിയ ജോർജ് ആണ് കോസ്റ്റ്യൂമും ഒരുക്കിയത്. നന്ദൻ തമ്പി ആർട്ടും മോഹന വിജിന്‍ മേക്കപ്പും ചെയ്തിരിക്കുന്നു. 

mridhula-vijay-7

തിരുവനന്തപുരത്തെ മിത്രാനികേതൻ ആയിരുന്നു ലൊക്കേഷൻ. പുല്ലും ചെടികളും ഉപയോഗിച്ച് അനുയോജ്യമായ രീതിയിൽ സ്ഥലം മാറ്റിയെടുക്കുകയായിരുന്നു. ഫോട്ടോഷൂട്ടിന് മികച്ച അഭിപ്രായം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. 

mridhula-vijay-6

English Summary : Actress Mridhula Vijai latest Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com