ഫോട്ടോഷൂട്ടിൽ തിളങ്ങി ബിഗ് ബ്രദർ നായിക ഗാഥ; ചിത്രങ്ങള്‍
Mail This Article
ബിഗ് ബ്രദര്‍ സിനിമയിലെ നായിക ഗാഥയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ബീച്ച് തീമിൽ ഒരുക്കിയ ഷൂട്ടിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഫാഷൻ ഡിസൈനർ ആൻ ആന്‍സിയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്.
ബീച്ചിൽ കാഷ്വൽ കോസ്റ്റ്യൂമിലും ഇൻഡോറിൽ പാർട്ടിവെയർ ധരിച്ചുമുള്ള ചിത്രങ്ങൾ ഉണ്ട്. ഗാഥയുടെ സെലിബ്രേറ്റിങ് മൂഡിലുള്ള പോസുകളാണ് ഫോട്ടോഷൂട്ടിന്റെ മറ്റൊരു ആകർഷണ ഘടകം.
ഫാഷൻ ഡിസൈനിങ് മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ ആൻ ആൻസി നിരവധി താരങ്ങൾക്കു വേണ്ടി വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളിലൂടെയും ട്രാവൽ വ്ലോഗുകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്.
ചെറായി ബീച്ചിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ജിസ്മി വർക്കിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്. വികാസ് വികെഎസ് മേക്കപ്പും സുധി ഹെയർസ്റ്റൈലും ചെയ്തിരിക്കുന്നു. ഡിസൈൻഡ്സ് ഫൊട്ടോഗ്രഫിയും അജിനാസ് വിഡിയോഗ്രഫിയുമാണ് ഷൂട്ട് ചെയ്തത്. സോളമൻ ഹെൻറി സ്റ്റീഫൻ ഡയറക്ട് ചെയ്ത ഫൊട്ടോഷൂട്ടിന്റെ പ്രൊഡക്ഷനും മിഥുൻ കെ.മിത്രൻ ആണ്.
English Summary : Actress Gaadha viral photoshoot