ADVERTISEMENT

തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ശ്രദ്ധിക്കുന്ന മിസ് കേരള മത്സരത്തിന്റെ 2020 എഡിഷൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ. 1999ൽ  ഇംപ്രസാരിയോയുടെ സിഗ്നേച്ചർ ഇവന്റോടെ ആരംഭിച്ച മിസ് കേരള മത്സരം ലോകമെമ്പാടുമുള്ള മലയാളി യുവതികൾക്ക് തങ്ങളുടെ കഴിവും ചിന്തയും അവതരിപ്പിക്കാനുള്ള വേദി കൂടിയാണ്. മിസ് കേരള മത്സരത്തിൽ പങ്കെടുത്ത നിരവധി യുവതികൾ പിന്നീട് ചലച്ചിത്ര രംഗത്തും ഫാഷൻ ഡിസൈനിങ്ങിലും മോഡലിങ്ങിലും മാത്രമല്ല ഏവിയേഷൻ മുതൽ എഴുത്തു മേഖലകളിൽ വരെ ശ്രദ്ധേയരായിട്ടുണ്ട്. രഞ്ജിനി ഹരിദാസ്, റിമ കല്ലിങ്ങൽ, ദീപ്തി സതി, ഗായത്രി സുരേഷ് തുടങ്ങി നിരവധി പേരുകൾ എടുത്തു പറയാനുണ്ട്.

കോവിഡ് വ്യാപകമായതോടെയാണ് മത്സരത്തിന് ഡിജിറ്റൽ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ മിസ് കേരള സംഘാടകരായ ഇംപ്രസാരിയോയെ പ്രേരിപ്പിച്ചത്. മത്സരം ഡിജിറ്റൽ ആയതോടെ ലോകമെമ്പാടുമുള്ള മത്സരാത്ഥികൾക്കു പങ്കെടുക്കാനുള്ള വേദി കൂടിയായി 2020 എഡിഷൻ മാറും. ഡിജിറ്റൽ സൗകര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്ന ഇംപ്രസാരിയോ മത്സര ചരിത്രത്തിൽ ആദ്യമായി  2019 ൽ ഓഡിഷൻ ഡിജിറ്റലായി സംഘടിപ്പിച്ചത്. ടിക് ടോകിൽ അൻപത് ദശലക്ഷം മുദ്രകളും ഇൻസ്റ്റാഗ്രാമിൽ അഞ്ച് ദശലക്ഷം വ്യൂസും ഉപയോഗിച്ചാണ് ഓഡിഷൻ നടത്തിയത്. 

മിസ് കേരള 2019 ന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ടിക്‌ടോക് തുടങ്ങിയവ ഉപയോഗപ്പെടുത്തി മികവ് തെളിയിക്കുകയും സമൂഹത്തിൽ ശ്രദ്ധേയരാവുകയും ചെയ്ത യുവപ്രതിഭകളെ ഇംപ്രസാരിയോ ആദരിച്ചിരുന്നു. 2019 പതിപ്പിന്റെ ആദ്യഘട്ടത്തിൽ ഡിജിറ്റൽ ഓഡിഷനിലൂടെ 100 പേരെ അന്തിമപട്ടികയിലേക്ക് തെരഞ്ഞെടുക്കുകയും അവസാനഘട്ട ഒഡിഷനായി തയ്യാറാക്കുകയും ചെയ്തു. ഈ വർഷം കൂടുതൽ വ്യത്യസ്ത റൗണ്ടുകൾക്കും ബ്രാൻഡ് അവതരണങ്ങൾക്കുമായി കൂടുതൽ വിഡിയോ ഉള്ളടക്കങ്ങളും ഇംപ്രഷനുകളും സൃഷ്ടിക്കും. ഒക്ടോബർ മാസത്തിൽ ഓഡിഷൻ ആരംഭിക്കാനാവുന്ന വിധത്തിലുള്ള തയ്യാറെടുപ്പുകളെല്ലാം മിസ് കേരള 2020 പൂർത്തിയാക്കിയിട്ടുണ്ട്. നിരവധി ഡിജിറ്റൽ റൗണ്ടുകളിലൂടെയാണ് മത്സരാർത്ഥികൾ ഗ്രാന്റ് ഫിനാലെയിലേക്കെത്തുക.

രക്ഷിതാക്കളിൽ ഒരാളെങ്കിലും മലയാളി ആയിട്ടുള്ള 18 നും 25 നും ഇടയിൽ പ്രായവും 5 അടിയിൽ കുറയാത്ത ഉയരവുമുള്ള മലയാളി പെൺകുട്ടികൾക്ക് www.misskerala.org എന്ന വെബ്സൈറ്റ് സന്ദർശിച്ചു ഓൺലൈൻ ആയി റജിസ്‌ട്രേഷൻ നടത്താവുന്നതാണ്. ഒക്ടോബർ 31 ആണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 8289827951 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com