ADVERTISEMENT

കഥാപാത്രങ്ങളിലെ ബോൾഡ്നസ്സ് വസ്ത്രധാരണത്തിലും പിന്തുടരുന്നതാണ് ബോളിവുഡിന്റെ പ്രിയതാരം റിച്ച ഛദയുടെ രീതി. അതുകൊണ്ട് തന്നെ വാർത്തകളിൽ എന്നും താരം നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു. സാരിയിൽ ഫ്യൂഷൻ സ്റ്റൈലിലാണ് റിച്ച അടുത്തിടെ തിളങ്ങിയത്. 

എൽ ഗൗണ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമാകാനായി ഈജിപ്ത്തിലാണ് താരമിപ്പോൾ. അവിടെ മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ലുങ്കി സ്റ്റൈൽ സാരിയിൽ താരം എത്തിയത്. നിപുൽ കനോയ് ആണ് ഈ മഞ്ഞ സാരി ഡിസൈൻ ചെയ്തത്. ബന്ധനി പട്ടിലാണ് സാരി ഒരുക്കിയിരിക്കുന്നത്. മഞ്ഞയിൽ വെള്ള സ്ട്രിപ്പുകൾ ചേരുന്ന സാരിക്കൊപ്പം റിബൺ ഷോട്ട് ലോങ് ബ്ലൗസ് ആണ് പെയർ ചെയ്തത്. 63,800 രൂപയാണ് സാരിയുടെ വില. 

മുൻപ് ലെറ്റിയൂസ് ഇലകള്‍ കൊണ്ട് തയാറാക്കി വസ്ത്രം ധരിച്ച് റിച്ച ഫാഷൻ ലോകത്തെ അമ്പരപ്പിച്ചിരുന്നു.  താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങൾ പലപ്പോഴും അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്. 

English Summary : Richa Chadha lungi saree is trending

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com