ചുവപ്പിൽ തിളങ്ങി സാറ അലിഖാൻ; ഡ്രസ്സിന്റെ വില 1.3 ലക്ഷം !
Mail This Article
സ്റ്റൈലിഷ് വസ്ത്രധാരണം കൊണ്ട് നിരവധി ആരാധകരെ നേടിയിട്ടുണ്ട് ബോളിവുഡ് യുവസുന്ദരി സാറാ അലി ഖാൻ. പുതിയ സിനിമ കൂലി നമ്പർ 1 ഇൻ മുംബൈയുടെ ട്രയിലർ ലോഞ്ചിന് എത്തിയപ്പോഴും സാറ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടി. റെഡ് ജാക്കറ്റും അതേ ഷേഡിലുള്ള ട്രൗസേഴ്സുമായിരുന്നു വേഷം.
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിസൈനർ ഡാനിയേല കാർനട്ട്സ് ആണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. ലാപെലും ഓപ്പൺ സ്ലിറ്റ് സ്ലീവ്സും ആണ് ഈ ഷോർട്ട് ജാക്കറ്റിനെ സ്റ്റൈലിഷ് ആക്കുന്നത്. 83,000 രൂപയോളമാണ് ഈ ജാക്കറ്റിന്റെ വില. ട്രൗസറിന് 49,000.
ബേസിക് മേക്കപ് പിന്തുടർന്ന സാറ, ഒരു മോതിരം മാത്രമാണ് ആക്സസറി ആയി ഉപയോഗിച്ചത്. സോഫേ കേൾ ഹെയർസ്റ്റൈലും സാറയുടെ ലുക്കിന് കരുത്തേകി.
ഡിസംബർ 25ന് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് കൂലി നമ്പർ 1 റിലീസിന് എത്തുന്നത്. വരുൺ ധവാനാണ് സിനിമയിലെ നായകൻ.