ADVERTISEMENT

തൃശൂരില്‍ ഹലോ ഫാഷൻ 2021 എന്ന പേരിൽ ഒരുക്കിയ സൗന്ദര്യ മത്സരത്തിൽ ശ്രദ്ധേയമായി തൂവൽ വസ്ത്രങ്ങൾ. വനിതാ ദിനത്തോട് അനുബന്ധിച്ച് കേരള സംഗീതനാടക അക്കാഡമിയിൽ വച്ച് നടന്ന പരിപാടിയിലാണ് ‍ഡയറക്ടറും കോസ്റ്റ്യൂം ഡിസൈനറുമായ സ്മൃതി സൈമൺ ഒരുക്കിയ തൂവൽസ്പർശം എന്ന കോഴിത്തൂവൽ കൊണ്ടുള്ള വസ്ത്രങ്ങള്‍ ശ്രദ്ധ നേടിയത്. സിനിമാതാരം നീരജ പിള്ളയാണ് തൂവൽ വസ്ത്രങ്ങൾ അണിഞ്ഞ് റാംപിൽ ചുവടുവച്ചത്.

fashion-1

തൃശൂരിലെ ഫാഷൻ പ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയ ഹലോ ഫാഷൻ 2021 അണിയിച്ചൊരുക്കുന്നത് സ്മൃതി കോളജ് ഓഫ് ആർട്സ് ആൻഡ് ഐടിയും എം. ബോസ് മോഡലിങ് കമ്പനിയും ചേർന്നാണ്. വിവിധ ജില്ലകളിൽ നന്നായി മുപ്പതോളം മോഡലുകൾ മത്സരത്തിൽ പങ്കെടുത്തു. 

മൂന്ന് വ്യത്യസ്ത റൗണ്ടുകളിലായി ഒരുക്കിയ സൗന്ദര്യ മാമാങ്കത്തിന് തിരി തെളിച്ചത് നടി നീരജ പിള്ളയാണ്. ഷോയുടെ നൃത്തസംവിധാനം സക്കറിയ, എൽദോ, വിശാഖ് എന്നിവർ ചേർന്ന് നിർവഹിച്ചു. മോഡലുകളെ ഒരുക്കിയത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സിന്ധു പ്രദീപും സംഘവുമാണ്. നൂറില്‍പരം വസ്ത്രങ്ങളാല്‍ അണിയിച്ചൊരുക്കുന്നത് കോസ്റ്റ്യൂം ഡിസൈനേഴ്സ് ആയ ഷെറിൻ പ്രിന്സനും മൃദുലും ചേര്‍ന്നാണ്.

fashion-3

ദൃശ്യവിസ്മയങ്ങളുടെ മനോഹര കാഴ്ചകൾ പകർത്തിയത് ജസ്റ്റിൻ ജെയിംസും സിബിൻ പാറക്കലും ആണ്. വിലാസ് ഇഷ്ടം, ജിതിൻ പുലിക്കോട്ടിൽ, രശ്മി പി ബി, രേഷ്മ ശ്രീജു എന്നിവരുടെ നേതൃത്വത്തിലുള്ള ഷോയിൽ മിസ് പ്രസ്‌സി(മിസ് ചെന്നൈ ), ബിജി മേനോൻ (സെലിബ്രറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ), ഫെബിൻ ഷെരിഫ് (ഇന്റർനാഷണൽ ഫാഷൻ ഡിസൈനർ ), മുകേഷ് വി മുരളി (എം ബോസ് മോഡലിങ് കമ്പനി ) എന്നിവർ വിധികർത്താക്കളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com