ADVERTISEMENT

ബോളിവുഡ് സുന്ദരി സാറ അലി ഖാന്റെ സിൻഡ്രല്ല ഡ്രസ്സാണ് ഫാഷൻ ലോകത്ത് ഇപ്പോൾ താരം. സാറ ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ സിൻഡ്രല്ല ഫോട്ടോഷൂട്ട് പങ്കുവച്ചത്. നോർവീജിയൻ ഫാഷൻ ഡിസൈനർ ക്രിഷ്ട്യൻ ആഡ്നേവിക്കിന്റ ബ്രാൻഡിനൽ നിന്നുള്ള റഫൾഡ് മിനി ഡ്രസ്സിലാണ് സാറ തിളങ്ങിയത്.

sara-alikhan-2

ലെയറുകളും റഫിളുകളുമാണ് ട്യൂൾ തുണി ഉപയോഗിച്ചൊരുക്കിയ ഈ മിനി ഡ്രസ്സിനെ ആകർഷകമാക്കുന്നത്. ഒപ്പം നീളൻ അങ്കിവാലും ഒപ്പം ചേരുന്നു. ആഡ്നേവിക്കിന്റെ 2020 വിന്റർ കലക്‌ഷനിലേതാണ് ഈ ഡ്രസ്സ്. യഥാർഥ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയാണ് സാറയ്ക്കു വേണ്ടി ഒരുക്കിയത്. 15,500 യൂറോ (എകദേശം 15 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഡ്രസ്സിന്റെ വില.

ആക്സസറീസ് പൂർണമായി ഒഴിവാക്കിയാണു സാറയെ സ്റ്റൈൽ ചെയ്തത്. പോണി ടെയ്ൽ ഹെയർ സ്റ്റൈൽ ആയിരുന്നു പരീക്ഷിച്ചത്. കണ്ണുകൾക്ക് പ്രാധാന്യം നൽകിയും മുഖത്തിന്റെ ഫീച്ചറുകൾ ഹൈലൈറ്റ് ചെയ്തുമാണു മേക്കപ് ചെയ്തത്. സാറയുടെ സിൻഡ്രല്ല ലുക്കിന് മികച്ച അഭിപ്രായമാണ് ആരാധകരിൽനിന്നും ലഭിച്ചത്. 

English Summary : Sara Ali Khan shines in Rs 15 lakh blue mini dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com