മിസ് നെവാഡയായി ട്രാൻസ്ജെൻഡർ; കാറ്റലൂന എൻറിക്കസ് കുറിച്ചത് ചരിത്രം
Mail This Article
മിസ് നെവാഡ യുഎസ്എ സൗന്ദര്യ മത്സരത്തിൽ ജേതാവായി ട്രാൻസ്ജെൻഡർ കാറ്റലൂന എൻറിക്കസ്. ഈ സൗന്ദര്യ മത്സരത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ട്രാൻസ് വുമൺ ജേതാവാകുന്നത്. ഇതോടെ മിസ് യുഎസ്എ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുന്ന ആദ്യ ട്രാൻസ്ജെൻഡറായും 27കാരി കാറ്റലൂന മാറി.
21 മത്സരാർഥികളെ പിന്തള്ളിയാണ് കാറ്റലൂന കിരീടമണിഞ്ഞത്. ഒരു ട്രാൻസ് വുമണിനെ മിസ് യുഎസ്എ മത്സരാർഥിയായി കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ അതു താൻ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് കാറ്റലൂന വാഷിങ്ങ്ടൺ പോസ്റ്റിനോട് പ്രതികരിച്ചു.
ഒരുപാട് കഷ്ടപ്പാടകുൾ സഹിച്ചും വെറുപ്പിനെ അതിജീവിച്ചുമാണ് ഇവിടെ വരെ എത്തിയത്. മരിച്ചാൽ മതി എന്നുവരെ ചിന്തിച്ചിട്ടുണ്ടെന്നും കാറ്റലൂന പറഞ്ഞു. ഇതു തന്റെ മാത്രമല്ല, ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയുടെ വിജയമാണെന്നും പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സമൂഹമാധ്യമത്തിൽ കാറ്റലൂന കുറിച്ചു.
ജൂൺ 27ന് ലാസ്‌വെഗാസിലുള്ള സൗത്ത് പോയിന്റ് ഹോട്ടൽ കാസിനോയിൽ ആണു മത്സരം നടന്നത്. 2021 നവംബറിലാണ് മിസ് യുഎസ്എ മത്സരം നിശ്ചയിച്ചിരിക്കുന്നത്.
English Summary : Transgender woman crowned Miss Nevada USA