ഏതു വേദിയിലും തിളങ്ങാം, ശ്രദ്ധ നേടി ശിൽപയുടെ ഗോൾഡൻ പാന്റ്സ്; വില 16,000 രൂപ
Mail This Article
പാർട്ടിക്ക് എങ്ങനെ തിളങ്ങാം എന്ന ആലോചനയിലാണോ ? എങ്കിൽ സംശയിക്കണ്ട, ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടിയെ മാതൃകയാക്കാം. തിളങ്ങും എന്നു 100 ശതമാനം ഉറപ്പ്. കാരണം പുതിയ സിനിമയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ഇവന്റിൽ ശിൽപ ശ്രദ്ധിക്കപ്പെട്ടതു തന്നെ തിളക്കം കൊണ്ടാണ്. ശില്‍പ ധരിച്ച പാന്റ്സ് ആണ് ഇതിനു കാരണമായത്.
നാദിൻ മെറാബി കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സീക്വിന്ന്ഡ് ഗോൾഡന്‍ പാന്റ്സ്. സ്ട്രൈറ്റ് കട്ട് സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരുന്നത്. 180 യൂറോ ആണ് ഈ പാന്റ്സിന്റെ വില. ഏകദേശം 16,000 ഇന്ത്യൻ രൂപ.
സ്ലീവ്‌ലസ് പ്ലെയിൻ ബ്ലാക് ടോപ്പായിരുന്നു പെയർ ചെയ്തത്. ഒരു സ്റ്റേറ്റ്മെന്റ് നെക്പീസ് ആക്സസറൈസ് ചെയ്ത താരം, ഓപ്പണ്‍ ഹെയർ സ്റ്റൈൽ ആണു തിരഞ്ഞെടുത്തത്. താരത്തിന്റെ ലുക്ക് ആരാധകരുടെ അഭിനന്ദനം നേടിയെടുത്തു.
English Summary : Silp Shetty shines in a golden pants