അനാർക്കലിയിൽ തിളങ്ങി താരസുന്ദരി; ചിത്രങ്ങൾ
Mail This Article
നിരവധി ഫാഷന്‍ ബ്രാൻഡുകളുടെ മുഖമാണ് ബോളിവുഡ് സുന്ദരി ദിഷ പഠാനി. എന്തുകൊണ്ടാണ് ദിഷ ഫാഷന്‍ ലോകത്തിന് പ്രിയങ്കരിയാകുന്നത് എന്നറിയാൻ താരത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതിയാകും. അത്രയേറെ ശ്രദ്ധയോടും പൂർണതയോടുമാണ് ദിഷ വസ്ത്രം ധരിക്കുന്നത് എന്നു കാണാം. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങൾ ഇക്കാര്യം അടിവരയിടുന്നതായിരുന്നു.
പ്രമുഖ ഫാഷൻ ലേബലായ അബുജാനി സന്ദീപ് കോസ്‌ലയിൽ നിന്നുള്ള ഒരു അനാർക്കലി ആയിരുന്നു ദിഷയുടെ വേഷം. വെള്ളയും പച്ചയും നിറങ്ങൾ ചേരുന്ന അനാർക്കലിയിൽ സിൽവർ എംബ്രോയ്ഡറിയുടെ പ്രൗഢി നിറയുന്നു. ദുപ്പട്ടയിലും ഇതേ വർക്കുകൾ കാണാം.
വെള്ളിയും മുത്തും ചേർന്ന ജുംകയും വജ്രമോതിരവുമായിരുന്നു താരം ആക്സസറൈസ് ചെയ്തത്. സോഫ് വേയ്‌വി ഹെയർസ്റ്റൈലും ഡ്വെവി മേക്കപ്പും ദിഷയെ സുന്ദരിയാക്കി.
English Summary : Dihs Patani shines in a designer Anarkali