ബനാറസി സാരിയിൽ ‘വധുവായി’ സമാന്ത
Mail This Article
×
ബനാറസി സാരിയിൽ വധുവിനെപ്പോലെ ഒരുങ്ങി താരസുന്ദരി സമാന്ത. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ചിത്രം ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു.
പരമ്പരാഗത പ്രൗഢി നിറയുന്ന, ചുവപ്പിൽ ഗോൾഡൻ ഡിസൈനുകളുള്ള ഹാന്റ്ലൂം സാരിയാണ് സമാന്ത ധരിച്ചത്. കസവ് ബോർഡറുള്ള ഹാഫ് സ്ലീവ് ബ്ലൗസ് ആണു പെയർ ചെയ്തത്.
ആഭരണങ്ങളിലും പാരമ്പര്യം നിറഞ്ഞുനിന്നു. ഒഡ്യാണം, മാംഗ് ടീക, ചോക്കർ, ജിമിക്കി, ചുവപ്പ്–സ്വര്‍ണ നിറങ്ങളിലുള്ള വളകൾ എന്നിവയായിരുന്നു ആക്സസറൈസ് ചെയ്തത്.
മുടി പകുത്ത് ബൺ സ്റ്റൈലിലാണ് ഒരുക്കിയത്. മുടിയിൽ മുല്ലപ്പൂ ചൂടിയത് ഒരു ദക്ഷിണേന്ത്യൻ വധുവിനെ അനുസ്മരിപ്പിച്ചു.
English Summary : Samantha Akkineni in Banarasi saree serves the perfect wedding look
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.