ADVERTISEMENT

ഏതു വസ്ത്രവും ആത്മവിശ്വാസത്തോടെ ധരിക്കുകയും അതിൽ തിളങ്ങുകയും ചെയ്യുന്നതാണ് മുൻ ലോകസുന്ദരി മാനുഷി ഛില്ലറുടെ സ്റ്റൈൽ. അതുകൊണ്ടു തന്നെ ഫാഷനിസ്റ്റകളുടെ പ്രിയങ്കരിയാണ് മാനുഷി. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ തരംഗമാകുന്നതും പതിവാണ്. ഗോൾഡൻ മിനി ഡ്രസ്സിലുള്ള മാനുഷിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് അടുത്തിടെ ഫാഷന്‍ ലോകത്ത് ‘തീ പടർത്തിയത്’. 

manushi-chillar-1

ടൈ അപ് ഡീറ്റൈലും കൗൾ നെക്കുമാണ് ഡ്രസ്സിന്റെ പ്രധാന ആകർഷണം.  മൂന്നു സ്വർണ മോതിരങ്ങൾ മാത്രമാണ് ആക്സസറൈസ് ചെയ്തത്. സോഫ് കേൾ ഹെയർ സ്റ്റൈലും ബ്രൗൺ ലിപ്സ്റ്റിക്, മസ്കാര എന്നിവ ഉൾപ്പെടുത്തിയുള്ള മേക്കപ് ചേരുമ്പോൾ മാനുഷി ഹോട്ട് ചിക് ലുക്കിൽ തിളങ്ങുന്നു.  

2017 ലെ മിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ ജേതാവായ മാനുഷി അക്ഷയ്കുമാർ നായകനാകുന്ന പൃഥ്വിരാജ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. 2022 ജനുവരിയിലായിരിക്കും സിനിമ റിലീസിന് എത്തുക.

English Summary : Manushi Chhillar in gold mini dress; Viral photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com