ADVERTISEMENT

ഉത്തരേന്ത്യയിൽ ആഘോഷവേളകൾ തുടങ്ങിയപ്പോൾ തന്നെ ഫാഷൻ പ്രേമികൾ കണ്ണുനട്ടു കാത്തിരുന്നത് ബോളിവുഡ് താരങ്ങളുടെ കർവാ ചൗത് സ്റ്റൈൽ സ്റ്റേറ്റ്മെന്റിലേക്കാണ്. ഇന്നലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അൽപകാലമായി മാറി നിൽക്കുന്നൊരു താരമാണ് – സൊനാലി ബേന്ദ്ര. 

ചെറുപ്പക്കാരായ പുതുനടിമാരും മുൻകാല സഹതാരങ്ങളും പുതുവസ്ത്രം തേടിനടന്നപ്പോൾ അലമാര തുറന്നു പഴയവസ്ത്രങ്ങൾ തിരയുകയായിരുന്നു സൊനാലി. പഴയ  വസ്ത്രത്തിന് പുതുമ നഷ്ടപ്പെടില്ലെന്നു തെളിയിച്ച് 19 വർഷം മുമ്പുള്ള ലെഹംഗചോളിയാണ് താരം കർവ ചൗത് ദിനത്തിൽ ധരിച്ചത്. ഓറഞ്ചും പിങ്കും ചേരുന്ന മനോഹരമായ ആ ലെഹംഗ ഉടനടി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിക്കുകയും ചെയ്തു. ആചാരപ്പൊലിമയുള്ള ദിനത്തിൽ സ്വന്തം വിവാഹവസ്ത്രം ധരിച്ചു എന്നതിനേക്കാൾ വസ്ത്രങ്ങളുടെ പുനരുപയോഗം എന്ന സന്ദേശം കൈമാറിയതിലൂടെ ഫാഷൻപ്രേമികളും സൊനാലിയെ പ്രശംസിക്കുന്നു.

ബോളിവുഡിന്റെ പ്രിയപ്പെട്ട ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയതാണ് സൊനാലി ബേന്ദ്രയുടെ വിവാഹവസ്ത്രം. കരകൗശലവൈദഗ്ധ്യം നിറയുന്ന അതിസൂക്ഷമായ അലങ്കാരത്തുന്നലുകൾ ചേർത്തൊരുക്കിയ ചോളിയും ഇരുവശത്തും എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയും ചേരുന്ന വസ്ത്രമാണിത്.

സംവിധായകൻ ഗോൾഡി ബേലും സൊനാലിയും 2002ലാണ് വിവാഹിതരായത്. 

പഴമയും പുതുമയും ചേരുന്ന സ്റ്റൈലിങ്ങും സൊനാലിയുടെ പ്രത്യേകതയായി. ആചാരവും സംസ്കാരവും പകിട്ടോടെ പിന്തുടരുന്ന ദിനത്തിൽ വിവാഹവസ്ത്രത്തിനൊപ്പം സൊനാലി ധരിച്ചത് പുതുകാലത്തിന്റെ സൃഷ്ടിയായ മംഗല്യസൂത്രമാണ്. ആഗോള ആഭരണ ബ്രാൻഡായ ബുഗരി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച ‘മംഗൽസൂത്ര’ കലക്‌ഷനിലെ മാലയാണ് താരം അണിഞ്ഞത്. ‘‘സ്നേഹത്തോടെ സമീപിച്ചാൽ ലോകങ്ങൾ തന്നെ ഒരുമിക്കും, അന്നും ഇപ്പോഴും’’, സൊനാലി ബേന്ദ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

English Summary : Sonali Bendre reuses her wedding lehenga from 19 year ago for Karwa Chauth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com