ക്ലാസിക് ഹോട്ട് ലുക്കിൽ തിളങ്ങി ജാൻവി കപൂർ
Mail This Article
×
സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ അനാർക്കലിയിൽ അതിസുന്ദരിയായി ബോളിവുഡ് സുന്ദരി ജാൻവി കപൂർ.
വൈലറ്റിൽ സിൽവർ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നതാണ് അനാർക്കലി. ഡീപ് നെക്‌ലൈൻ എത്നിക് വസ്ത്രത്തിന് ഹോട്ട് ലുക്ക് നൽകുന്നു.
സിൽവർ മോട്ടീഫ്സുള്ള വൈലറ്റ് ഓർഗൻസ ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്. ബോർഡറിൽ മെറ്റാലിക് ബ്രൗണിന്റെ പ്രൗഢി.
ഫാഷൻ സ്റ്റൈലിസ്റ്റ് താന്യ ഗാർവിയാണ് ജാൻവിയെ ഒരുക്കിയത്. വെള്ളി ജിമിക്കികളായിരുന്നു ആക്സസറി. ഓപ്പൺ ഹെയർ സ്റ്റൈലും പിങ്ക് ഗ്ലോസി ലിപ്സും ചേർന്നതോടെ ജാൻവിയുടെ ലുക്ക് ആരാധകർക്ക് ഏറെ പ്രിയങ്കരമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.