ഇംപ്രസാരിയോ മിസ് കേരള മത്സരം ഡിസംബർ 2ന്
Mail This Article
ഇംപ്രസാരിയോ മിസ് കേരള മത്സരം ഡിസംബർ രണ്ടിന് വൈകിട്ട് ആറിന് ലേമെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. നാനൂറിലേറെ അപേക്ഷകരിൽനിന്ന് അവസാന പട്ടികയിൽ ഇടംപിടിച്ച 25 മത്സരാർഥികളാണ് ഫൈനലിൽ മാറ്റുരയ്ക്കുക. ഇംപ്രസാരിയോ മിസ് കേരള മത്സരത്തിന്റെ 22-ാം എഡിഷൻ ആണിത്.
കേരളീയം, ലെഹംഗ, ഗൗൺ എന്നിങ്ങനെ മൂന്നു റൗണ്ടുകളായാണു മത്സരം. കേരള മുണ്ടും വേഷ്ടിയും അണിഞ്ഞാണ് കേരളീയം റൗണ്ടിൽ മത്സരാർഥികൾ എത്തുക. കവിത സന്തോഷ് ആണ് ആദ്യ റൗണ്ടിന് നേതൃത്വം നൽകുക.
പ്രമുഖ ഡിസൈനറായ സന്ദീപ് ശ്രീവാസ്തവയാണ് രണ്ടാം റൗണ്ട് ലെഹംഗ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രശസ്ത ഇന്തോ–അമേരിക്കൻ ഡിസൈനർ സഞ്ജന ജോണ്‍ ആണ് ഗൗൺ റൗണ്ടിന്റെ ഡിസൈനർ.
ആശയവിനിമയം, പൊതുപ്രഭാഷണം, ആരോഗ്യം, ഫിറ്റ്നസ്, യോഗ, മെഡിറ്റേഷൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മത്സരാർഥികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. മുൻ മിസ് ഇന്ത്യ ടൂറിസം ജേതാവും ബോളിവുഡ് താരവുമായ പ്രിയങ്ക ഷാ, നടൻ മുരളി മേനോൻ, വെൽനസ് കോച്ച് നൂതൻ മനോഹർ, ഇമേജ് ആൻഡ് സ്റ്റൈൽ കോച്ച് ജിയോഫി മാത്യൂസ് എന്നിവരാണ് മത്സരാർഥികൾക്ക് പരിശീലനം നൽകിയത്.
ഗ്രൂമിങ് സെഷനുകൾക്ക് പിന്നാലെ മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് ഫോട്ടോജനിക്, മിസ് കൺജീനിയാലിറ്റി, മിസ് ടാലന്റഡ് എന്നിവരെ തിരഞ്ഞെടുക്കും.
മത്സരഹാളിലേക്കുള്ള പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം മത്സർർഥികളുടെ അടുത്ത ബന്ധുക്കൾ, വിധികർത്താക്കൾ, മാധ്യമപ്രവർത്തകർ, മിസ് കേരള മത്സരത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ പരിമിതപ്പെടുത്തിയിട്ടുണ്ട്.
ലേ മെറിഡിയൻ ഹോട്ടലാണ് സഹപ്രായോജകർ. സ്റ്റാർലിസ്റ്റ് സൂട്ട്സ് കൊച്ചിയാണ് ഗ്രൂമിങ് വെന്യൂ പാർട്ണർ.
അവസാന 25 ൽ ഇടം പിടിച്ചവര്‍
ദുർഗ നടരാജ്, ഗൗരിദേവ് ആർ നായർ, ഗോപിക സുരഷ്, ലിവ്യ ലിഫി, മിഖായ സെബി, ശ്രേയ ജോസ്, നിമിഷ പി എസ്, ജ്യോതിക, ഗായത്രി രതീഷ്, നീന അബ്രഹാം, ഹിമ ജോർജ്, അന്ന, സൂസൻ റോയ്, ചന്ദന തെന്നൽ, നോയൽ ജോൺ, അഭിരാമി നായർ, മറിയ സ്റ്റീഫൻ, ഗഗന ഗോപാൽ, ആവണി വിനോദ്, ഐശ്വര്യ പി, അഷിക അശോകൻ, പേൾസ്വിൻ, ശ്രീലക്ഷ്മി സജീവ്, അജന്യ കൃഷ്ണ, നന്ദന വി എൻ, അനീഷ രഞ്ജൻ