ADVERTISEMENT

സ്നേഹം എന്ന വാക്ക് വിവിധ ഭാഷകളിൽ എംബ്രയ്ഡറി ചെയ്ത സാരി ധരിച്ചെത്തി നടി ഭൂമി പട്നേക്കർ. ഐവറി  സാരിയിൽ ചുവപ്പ് നിറത്തിലാണ് എംബ്രോയ്ഡറി. പ്രശസ്ത ഡിസൈനർമാരായ അബു ജാനി–സന്ദീപ് കോസ്‌ലയാണ് സാരി ഒരുക്കിയത്.

bhumi-pednekar-love-saree-trending

 

ഷീർ ഓർഗൻസ കൊണ്ടാണ് സാരി ഒരുക്കിയിരക്കുന്നത്. റഫൾഡ് ബോർഡറും സീക്വിൻ വർക്കുകളും സാരിക്ക് മോഡേൺ ലുക്ക് നൽകുന്നു. വെള്ള ന സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. കമ്മൽ, ബ്രേസ്‌ലൈറ്റ്, ഏതാനും മോതിരങ്ങൾ എന്നിവയായിരുന്നു ആക്സസറീസ്. ആക്സസറീസിലേതു പോലെ ആഭരണങ്ങളിലും മിതത്വം പാലിച്ചു. 

 

‘ദ ലൗവ് സാരി’ എന്നാണ് അബു ജാനി സന്ദീപ് കോസ്‌ല ചിത്രങ്ങൾ പങ്കുവച്ച് ഈ സാരിയെ വിശേഷിപ്പിച്ചത്. ‘സ്നേഹം എന്നത് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കാണ്. അത് ഏതു ഭാഷയിലാണെങ്കിലും. സ്നേഹം എല്ലാവർക്കും വേണ്ടിയുള്ളതാണ്’– ഡിസൈനർമാർ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com