ഇളംപച്ച ദാവണിയിൽ ഹൃദയം കവർന്ന് ഭാവന: ചിത്രങ്ങൾ
Mail This Article
ഇളംപച്ച ദാവണിയിലുള്ള തെന്നിന്ത്യൻ താരം ഭാവനയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ദാവണിയിലുള്ള 10 ചിത്രങ്ങളാണ് താരസുന്ദരി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ഇളംപച്ചയിൽ ഫ്ലോറൽ ഗോൾഡൻ ഡിസൈനുകളുള്ള പാവാടയ്ക്കൊപ്പം ലോങ് സ്ലീവ് ബ്ലൗസ് ആണ് ധരിച്ചിരിക്കുന്നത്. നെക്‌ലൈനിലും സ്ലീവിന്റെ അറ്റത്തുമുള്ള ബീഡ്സ് ആൻഡ് സ്റ്റോൺ വർക്ക് ആണ് ബ്ലൗസിനെ ആകര്‍ഷമാക്കുന്നത്. പ്ലെയിൻ ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്. ഇതിന്റെ ബോർഡറിലും ബീഡ്സ് ആൻഡ് സ്റ്റോൺ വർക് ഉണ്ട്.
പച്ച നിറത്തിന്റെ മേധാവിത്വം ആക്സസറീസിലും നിറയുന്നു. പച്ച ക്രിസ്റ്റലുകളുള്ള കമ്മലും മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.
ഡിസൈനർ ശബരിനാഥ് ആണ് ഭാവനയ്ക്കായി ദാവണി ഒരുക്കിയത്. ഫെമി ആന്റണിയാണ് ഹെയർ സ്റ്റൈൽ. മേക്കപ് സ്വയം ചെയ്തതാണെന്ന് ഭാവന ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. പ്രണവ് രാജ് ആണ് ചിത്രങ്ങൾ പകർത്തിയത്.