റിവേഴ്സിബിൾ കുർത്ത അവതരിപ്പിച്ച് സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ
Mail This Article
റിവേഴ്സിബിൾ ജെൻസ് കുർത്ത അവതരിപ്പിച്ച് സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ. അകം,പുറം വേർതിരിവില്ലാതെ ഉപയോഗിക്കാവുന്ന കുർത്തകളാണിത്. തീർത്തും വ്യത്യസ്തമായ ഡിസൈനുകളാണ് ഇരുവശങ്ങളിലും നൽകിയിട്ടുളളത് എന്നതും കുർത്തയെ ആകർഷകമാക്കുന്നു.
സിൽക് മൾട്ടികളേർഡ് പാച്ചുകൾ ഉപയോഗിച്ച് ഒരുക്കുന്ന കുർത്തയിൽ കാൻന്താ വർക്ക് കൂടി ചേരുമ്പോൾ സ്പെഷൽ ലുക്ക് കൈവരുന്നുണ്ട്. പാച്ചുകൾ ഉപയോഗിക്കുന്നതിനാൽ ഒരു കുർത്ത പോലെ മറ്റൊന്ന് ഉണ്ടാകില്ല. മറ്റാർക്കുമില്ലാത്ത ഔട്ട്ഫിറ്റ് തനിക്ക് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് മികച്ച സാധ്യതയാണിത്.
ഷർട്ടുകളിലും ലേഡീസ് കുർത്തികളിലും മുമ്പ് റിവേഴ്സിബിൾ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ജെൻസ് കുർത്തയിൽ ഇത്തരമൊന്ന് ആദ്യമായാണെന്നു സരിത പറയുന്നു. റിവേഴ്സിബിൾ ഡ്രസ്സുകളിൽ കൂടുതൽ പ്ലെയിൻ നിറങ്ങളാണ് ഉപയോഗിക്കാറുള്ളത്. ഇതൊഴിവാക്കി മൾട്ടി കളർ പിന്തുടർന്നതിലൂടെ പുതുമയും വൈവിധ്യവും നൽകാനാണ് ശ്രമിച്ചതെന്നും സരിത വ്യക്തമാക്കി.
സരിതയുടെ ഭര്‍ത്താവും നടനുമായ ജയസൂര്യയാണ് റിവേഴ്സിബിൾ കുർത്ത അവതരിപ്പിച്ചത്. ജയസൂര്യ കുർത്ത ധരിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.