ചുവപ്പഴകിൽ ദീപിക പദുകോണ്‍; ലൂയി വിറ്റോൻ ഗൗണിൽ കയ്യടി നേടി താരം
Mail This Article
×
കാൻ ചലച്ചിത്ര മേള റെഡ് കാർപറ്റിൽ ആഡംബര ഫാഷൻ ബ്രാൻഡ് ലൂയി വിറ്റോൺ ഗൗണിൽ കയ്യടി നേടി താരസുന്ദരി ദീപിക പദുകോൺ. ലൂയി വിറ്റോനിന്റെ ഹൗസ് അംബാസഡർ ആണ് താരം.
ചുവപ്പ് സില്‍ക് ഗൗൺ ആണ് ദീപിക ധരിച്ചത്. പ്ലൻജിങ് ‘V’ നെക്‌ലൈൻ ആണ് ഗൗണിനുള്ളത്. ഇതിന്റെ അരഭാഗത്ത് ഫ്രിൽ നൽകിയിട്ടുണ്ട്.
വജ്ര നെക്‌ലേസ് പെയർ ചെയ്തു. മിനിമൽ മേക്കപ് ലുക്ക് ആണ് തിരഞ്ഞെടുത്തത്. നൂഡ് ഐ ഷാഡോയും റെഡ് ലിപ്സ്റ്റിക്കും മെസ്സി ഹാഫ് ബൺ ഹെയർ സ്റ്റൈലും ഗൗൺ ലുക്കിന് മിഴിവേകി.
മേളയുടെ ജൂറിയിൽ അംഗമായ ദീപിക സബ്യസാചി സാരിയിലും തിളങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.