ADVERTISEMENT

ഫെമിന മിസ് ഇന്ത്യ 2022 ജേതാവായി കർണാടകയുടെ സിനി ഷെട്ടി. രാജസ്ഥാന്‍റെ രുബാല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തര്‍പ്രദേശിന്‍റെ ശിനാത്താ ചൗഹാന്‍ സെക്കന്റ് റണ്ണറപ്പുമായി. ജൂലൈ നാലിന് ജിയോ വേൾഡ് സെന്ററിലായിരുന്നു ഗ്രാൻഡ് ഫിനാലെ. 

സിനിയെ മുൻ മിസ് ഇന്ത്യ മാനസ വാരണാസി കിരീടം ചൂടിച്ചു. ചലച്ചിത്ര താരങ്ങളായ മലൈക അറോറ, നേഹ ധൂപിയ, ദിനോ മൊറേയ,  ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുൻ ക്രിക്കറ്റ് താരം മിഥാലി രാജ് എന്നിവരായിരുന്നു വിധികർത്താക്കൾ.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഇത്തവണ ഓഡിഷൻ ഓൺലൈനായാണു നടത്തിയത്. ഇതിൽനിന്നു വിവിധ മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത 31 പേരെ മുംബൈയിലേക്ക് ക്ഷണിച്ചു. മേഖലയിലെ വിദഗ്ധർ ഇവർക്ക് ഗ്രൂമിങ് നൽകി. തുടർന്നാണ് ഫൈനൽ റൗണ്ടുകൾ അരങ്ങേറിയത്. 

English Summary: Karnataka's Sini Shetty crowned Femina Miss India 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com