ADVERTISEMENT

പാരിസിൽ നടക്കുന്ന ജീൻ പോൾ ഗോൾട്ടിയർ ഫാഷൻ ഷോയിൽ സൂപ്പർ മോഡലും നടിയുമായ കിം കർദാഷിയാൻ ധരിച്ച വേഷം വൈറൽ. കറുപ്പ് സ്കിൻ ടൈറ്റ് ഗൗണിന്റെ മുൻവശത്ത് ചർമം പോലെ തോന്നിക്കുന്ന പാനലുകൾ ഘടിപ്പിച്ചാണു താരം എത്തിയത്. ഒറ്റ നോട്ടത്തിൽ അർധനഗ്നയാണെന്ന പ്രതീതി ഇതു കാണുന്നവർക്ക് ഉണ്ടാവുക.

വിചിത്രമായ ആഭരണങ്ങളും ഇതോടൊപ്പം താരം അണിഞ്ഞു. തൊണ്ണൂറുകളിൽ തരംഗമായിരുന്ന കഫ് നെക്‌ലേസ്, മൂക്കിൽ നിന്നു നീണ്ടു കിടക്കുന്ന ചെയ്നോടെയുള്ള മൂക്കുത്തി, വെള്ളിയിൽ നിർമിച്ച ബ്രേസ്‌ലറ്റുകൾ എന്നിവയും താരം പെയർ ചെയ്തു. കന്യേ വെസ്റ്റിനു കിം കർദാഷിയാനിൽ പിറന്ന മകൾ നോർത്ത് വെസ്റ്റും ഫാഷൻ ഷോയ്ക്കെത്തിയിരുന്നു.

kim-kardashian-1

വിഖ്യാത പോപ് താരം മഡോണ 1992ൽ ജീൻ പോൾ ഗോൾട്ടിയർ ഫാഷൻ ഷോയിൽ മാറിടം കാണുന്ന രീതിയിൽ ഗൗൺ ധരിച്ചെത്തിയത് വൻ വിവാദമായിരുന്നു. ഇതിന്റെ അനുസ്മരണമെന്ന നിലയിലാണ് കിം കർദാഷിയാൻ പുതിയ വേഷം ധരിച്ചതെന്നാണു ഫാഷൻ വിദഗ്ധർ പറയുന്നത്.

കിം കർദാഷിയൻ ഇതാദ്യമായല്ല വ്യത്യസ്തമായ വേഷങ്ങൾ ധരിച്ച് വേദികളിലെത്തുന്നത്. ഇതിഹാസ നടി മെർലിൻ മൺറോ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ പിറന്നാൾ ദിന പരിപാടിയിൽ പങ്കെടുത്തപ്പോൾ ധരിച്ച ഗൗൺ അണിഞ്ഞു കിം മെറ്റ് ഗാലയ്ക്ക് എത്തിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ചരിത്രമൂല്യമുള്ള ഈ ഗൗൺ കിം നശിപ്പിച്ചെന്നായിരുന്നു ആരോപണം.

2021 സെപ്റ്റംബറിൽ മെറ്റ് ഗാല ചടങ്ങിനു മുന്നോടിയായി ന്യൂയോർക്കിൽ നടന്ന പൊതു ചടങ്ങിൽ പൂർണമായും മുഖം മൂടുന്ന ലെതർ മാസ്കും ബൂട്ടുകളും ജായ്ക്കറ്റുകളുമെല്ലം ധരിച്ചു വന്ന കിമ്മിന്റെ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി കൗബോട്ട് എന്ന വേഷത്തിലും കിം എത്തിയിരുന്നു. പരമ്പരാഗത കൗബോയ് കോസ്റ്റ്യൂമിനെ സ്റ്റാർട്രെക്ക് സിനിമകളിലെ ചില കഥാപാത്രങ്ങളുടെ വേഷവുമായി കൂട്ടിയിണക്കിയാണ് ഈ വേഷം സൃഷ്ടിച്ചത്.

2019ലെ മെറ്റ് ഗാലയിൽ കിം ധരിച്ച തിയറി മഗ്ലർ ഗൗണും വലിയ ചർച്ചകൾക്ക് കാരണമായി. അരക്കെട്ടിന്റെ ഭാഗത്ത് അസാധാരമായ രീതിയിൽ ഇറുകി കിടക്കുന്ന ഈ ഗൗൺ കാരണം കിമ്മിന് ഇരിക്കാനോ ശുചിമുറിയിൽ പോകാനോ അന്നു കഴിഞ്ഞിരുന്നില്ലെന്ന വെളിപ്പെടുത്തലാണു വിവാദമായത്. ഇത്തരം അനാരോഗ്യകരമായ വേഷങ്ങൾ ധരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വിവാദം. പങ്കാളി കാന്യേ വെസ്റ്റും കിമ്മിന്റെ ഈ വേഷത്തെ എതിർത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com