ഓർഗന്‍സ സാരിയിൽ അതിസുന്ദരിയായി റിയ ചക്രവർത്തി
Mail This Article
×
സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി. സൈമ അവാർഡ് ദാനചടങ്ങിലാണ് ഓർഗൻസ സാരിയിൽ താരമെത്തിയത്.
ഇളം പച്ച ഓർഗൻസ സാരിയുടെ ബോർഡർ ഫ്ലോറൽ ഡിസൈനുകളാൽ സമ്പന്നമാണ്. കണ്ടബ്രറി സ്റ്റൈൽ പിന്തുടരുമ്പോൾ തന്നെ സാരിയിൽ ലാളിത്യം നിറയുന്നു. കട്ടൗട്ട് സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്.
സ്റ്റേറ്റ്മെന്റ് കമ്മലും ചെറിയ പൊട്ടും ട്രഡീഷനൻ ലുക്ക് നൽകി. മിനിമൽ മേക്കപ് ആണു തിരഞ്ഞെടുത്തത്. അഴിച്ചിട്ട മുടിയിഴകളും താരത്തെ സുന്ദരിയാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.