ADVERTISEMENT

ബോസ്റ്റണില്‍ നടന്ന എര്‍ത്ത്‌ഷോട്ട് പ്രൈസ് പുരസ്കാരദനത്തിൽ പങ്കെടുക്കാന്‍ വില്യം രാജകുമാരന്റെ ഭാര്യയും ബ്രിട്ടീഷ് രാജകുടുംബാംഗവുമായ കെയ്റ്റ് മിഡില്‍ടണ്‍ എത്തിയത് വാടക വസ്ത്രം ധരിച്ച്. ആഗോളതാപനത്തിനെതിരെ പോരാടാന്‍ ലക്ഷ്യമിട്ടുള്ള ആശയങ്ങള്‍ക്കും ആളുകള്‍ക്കും പദ്ധതികള്‍ക്കും പ്രതിവര്‍ഷം അഞ്ച് ഗ്രാന്റുകള്‍ നല്‍കുന്നതിനായി വില്യം രാജകുമാരനും സര്‍ ഡേവിഡ് ആറ്റന്‍ബറോയും ചേര്‍ന്നാണ് എര്‍ത്ത്‌ഷോട്ട് പ്രൈസ് ഏർപ്പെടുത്തിയത്. 

 

ബ്രിട്ടിഷ് ഫാഷന്‍ കമ്പനി ഹറില്‍ നിന്ന് വാടകയ്ക്കെടുത്ത പച്ച സോലേസ് വസ്ത്രമാണ് കെയ്റ്റ് ധരിച്ചത്. ഓരോ തവണയും പുതിയ ഗൗണ്‍ വാങ്ങുന്നതിനു പകരം കൂടുതല്‍ സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ വസ്ത്രധാരണരീതി പ്രോത്സാഹിപ്പിക്കാനായിരുന്നു ഇത്. വസ്ത്രത്തിന്റെ പച്ച നിറം ഭൂമിയേയും പരിസ്ഥിതിയേയും പ്രതിനിധീകരിക്കുന്നു. ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന മരതകവും വജ്രവും ചേരുന്ന ചോക്കറാണ് പെയര്‍ ചെയ്തത്. 

 

എര്‍ത്ത്‌ഷോട്ട് പ്രൈസ് അവാര്‍ഡിനെത്തിയ കേറ്റിന്റെ വസ്ത്രധാരണം സുസ്ഥിര ഫാഷൻ ആശയവുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്ന കമ്പനികൾക്ക് പ്രചോദനമാകുമെന്ന് ഫാഷൻ ലോകം വിലയിരുത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com